Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കൊളച്ചേരി പി.എച്ച്.സി.യിൽ അധികൃതരുടെ അനാസ്ഥയെ തുടർന്ന് രോഗികൾ കഷ്ടപ്പെടുന്ന അവസ്ഥ; ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി പതിഷേധിച്ചു

കൊളച്ചേരി പി.എച്ച്.സി.യിൽ അധികൃതരുടെ അനാസ്ഥയെ തുടർന്ന് രോഗികൾ കഷ്ടപ്പെടുന്ന അവസ്ഥ; ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി പതിഷേധിച്ചു

ചേലേരി കാറാട്ട് സ്ഥിതിചെയ്യുന്ന കൊളച്ചേരി പി.എച്ച്.സി.യിൽ അധികൃതരുടെ അനാസ്ഥയെ തുടർന്ന് രോഗികൾ കഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടായതിൽ ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി ശക്തമായ് പതിഷേധിച്ചു.
ഹെൽത്ത് സെന്ററിലെ ബയോ കെമിസ്ട്രി അനലൈസർ പ്രവർത്തന രഹിതയായിട്ട് മാസങ്ങൾ കഴിഞ്ഞു. ഇതു മൂലം രക്ത പരിശോധനയ്ക്കും മറ്റ് ലാബ് ടെസ്റ്റുകൾക്കും എത്തുന്ന രോഗികൾ സ്വകാര്യ ലാബുകളേ ആശ്രയിക്കേണ്ട ഗതികേടിലാണ് ബ്ലഡ് ഷുഗർ പോലും പരിശോധിക്കുന്നത് നിലച്ചിട്ട് മാസങ്ങളായ്. പുതിയ ബയോകെമിസ്ട്രി അനലൈസർ വാങ്ങുന്നതിനും മറ്റുമുള്ള ഫണ്ട് ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മറ്റിയുടെകൈവശം ഉള്ളപ്പോൾ ഈ നടപടി സ്വകാര്യ ലാബുകളെ സഹായിക്കാനാണെന്ന സംശയവും പൊതുജനങ്ങൾക്ക് ഉണ്ട്.
മൂന്ന് ഡോക്ടർമാർ ഉള്ള ഈ ഹോസ്പിറ്റലിൽ മിക്ക ദിവസവും ഉച്ച കഴിഞ്ഞ് ഒ.പി.യിൽ ഡോക്ടർമാർ ഇല്ല . സ്വന്തം സൗകര്യമനുസരിച്ച് ഡോക്ടർമാർ സമയക്രമം തിരഞ്ഞെടുക്കുന്നത് കൊണ്ടാണ് ഇത്തരം ദുരവസ്ഥ  ഉണ്ടാകുന്നത്. 
ഈ അവസ്ഥയ്ക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് ബന്ധപ്പെട്ട അധികൃതരെ അറിയിച്ചു. എത്രയും പെട്ടെന്ന് പരിഹാരമായില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികളുമായ് മുന്നോട്ട് പോകാൻ ബി.ജെപി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി യോഗം തീരുമാനിച്ചു. യോഗത്തിൽ പഞ്ചായത്ത് കമ്മറ്റി പ്രസി സണ്ട് ഇ.പി. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ദേവരാജൻ പി.വി., വാർഡ് മെംബർ ഗീത വിവി . മുൻ വാർഡ്മെംബർ കെ.പി.ചന്ദ്രഭാനു ,വേണുഗോപാൽ പി.വി. എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്