Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിനിൽ കയറാൻ ശ്രമിക്കവേ വീണ് നാറാത്ത് സ്വദേശി മരണപ്പെട്ടു

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിനിൽ കയറാൻ ശ്രമിക്കവേ വീണ് നാറാത്ത് സ്വദേശി മരണപ്പെട്ടു

കണ്ണൂർ :- കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിനിൽ കയറാൻ ശ്രമിക്കവേ വീണ് കമ്പിൽ പാട്ടയം സ്വദേശി മരണപ്പെട്ടു. കമ്പിൽ പാട്ടയത്ത് താമസിക്കുന്ന നാറാത്ത് സ്വദേശിയായ പി.കാസീം ആണ് മരിച്ചത്. 
ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ വെച്ച് ദാരുണമായ അപകടം നടന്നത്. എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്സിലേക്ക് ഓടിക്കയറുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. വീണ കാസീം ട്രെയിനിനും  പ്ലാറ്റ്ഫോമിനും ഇടയിൽപെടുകയായിരുന്നു.
ഭാര്യ: കുഞ്ഞാത്തു
മക്കൾ : താഹിറ, നസീറ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്