മയ്യിൽ: തായംപായിൽ സഫ്‌ദർ ഹാഷ്‌മി ഗ്രന്ഥാലയത്തിൽ ഗ്രന്ഥശാലാ സംഘത്തിന്റെ പുതുക്കിയ നിയമാവലി പ്രകാരം ആയുഷ്‌കാല അംഗത്വം, രക്ഷാധികാരി അംഗത്വം എന്നിവയുടെ വിതരണം ആരംഭിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി സി അരവിന്ദാക്ഷൻ മാസ്‌റ്റർ ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത് സ്‌റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എം ഭരതൻ അധ്യക്ഷനായി. കെ സി ശ്രീനിവാസൻ പദ്ധതി വിശദീകരിച്ചു. എം വി സുമേഷ് സ്വാഗതം പറഞ്ഞു.


Post a Comment