കണ്ണൂർ : ചേമ്പർ ഹാളിൽ നടന്ന എസ് ഡി പി ഐ ജില്ലാ പ്രതിനിധി സഭ സമാപിച്ചു. 2024 -2027 വരെയുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ജില്ലാ പ്രസിഡന്റ് ആയി ബഷീർ കണ്ണാടിപ്പറമ്പിനെയും
ജനറൽ സെക്രട്ടറിമാരായി എ പി മുസ്തഫ, എൻ പി ഷക്കീൽ എന്നിവരെയും ട്രഷററായി കെ ഇബ്രാഹീമിനെയും തിരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികൾ :
വൈസ് പ്രസിഡന്റ്മാർ : നൗഷാദ് പുന്നക്കൽ, ബി ശംസുദ്ധീൻ മൗലവി.
സെക്രട്ടറിമാർ : ഷഫീക് പി സി, റജീന മൂസക്കുട്ടി, ഷംസീർ പി ടി വി എന്നിവരെയും തിരഞ്ഞെടുത്തു.
ജില്ലാ പ്രതിനിധി സഭ സംസ്ഥാന ജനറൽ സെക്രട്ടറി (ഓർഗനൈസിങ്) പി പി റഫീഖ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അജ്മൽ ഇസ്മായിൽ, സംസ്ഥാന സമിതി അംഗം അഷ്‌റഫ് പ്രാവച്ചമ്പലം എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു.
ജില്ലാ പ്രസിഡൻ്റ് എസി ജലാലുദീൻ പതാക ഉയർത്തി. 120 ഓളം സമ്മേളന പ്രതിനിധികളാണ് പങ്കെടുത്തത്.
തുടർന്ന് പുതിയ ജില്ലാ ഭാരവാഹികൾക്കുള്ള സ്വീകരണവും പൊതുസമ്മേളനവും സ്റ്റേഡിയം കോർണറിൽ നടന്നു.
Post a Comment