![]() |
സംസ്കൃത ദിനാചരണവും ശില്പശാലയും കണ്ണൂർ ഡി ഡി ഇ ബാബു മഹേശ്വരി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു. |
കണ്ണൂർ : സംസ്കൃതം അക്കാദമിക് കൗൺസിൽ കണ്ണൂർ വിദ്യാഭ്യാസ ജില്ല സംസ്കൃത ദിനാചരണവും അധ്യാപകർക്കുള്ള ശില്പശാലയും കണ്ണൂർ ജി വി എച്ച് എസ് എസിൽ കണ്ണൂർ ഡിഡിഇ ബാബു മഹേശ്വരി പ്രസാദ് ഉദ്ഘാടനം ചെയ്തു. അക്കാദമിക് കൗൺസിൽ വൈസ് പ്രസിഡണ്ട് രാജിത്ത് കുളവയൽ അധ്യക്ഷനായിരുന്നു. റവന്യു ജില്ല അക്കാദമിക് കൗൺസിൽ സെക്രട്ടറി ഒ.പി. ലത്തീഫ് സംസ്കൃത ദിന സന്ദേശം നൽകി. വി.ടി. ഹരിപ്രസാദ് കടമ്പൂർ അധ്യാപകർക്കുള്ള ശില്പശാലയിൽ ക്ലാസിന് നേതൃത്വം നൽകി. എൻ.വി. പ്രജിത്ത്, സി.സി. സവിത, എ. ഐറിഷ് എന്നിവർ സംസാരിച്ചു. അക്കാദമിക് കൗൺസിൽ സെക്രട്ടറി ടി.ഇ. ഗിരിജ സ്വാഗതവും പി. ഷീബ നന്ദിയും പറഞ്ഞു.
Post a Comment