©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL 💥♦️സാമൂഹ്യ സുരക്ഷ പദ്ധതി സംബന്ധിച്ചു...ഒരു പ്രധാന അറിയിപ്പ് ♦️💥

💥♦️സാമൂഹ്യ സുരക്ഷ പദ്ധതി സംബന്ധിച്ചു...ഒരു പ്രധാന അറിയിപ്പ് ♦️💥

നമ്മുടെ രാജ്യത്തെ സാധാരണ  ജനങ്ങൾക്കുള്ള  ജീവൻ സുരക്ഷാ ഇൻഷുറൻസ് പദ്ധതികളായ PMSBY PMJJBY പദ്ധതികളിലേക്ക് ഗുണഭോക്താക്കളെ ചേർക്കുന്നതിനുള്ള പ്രത്യേക പരിപാടി നാളെ 27.12.2024  രാവിലെ  10മണിമുതൽ മയ്യിൽ കാനറ ബാങ്കിൽ വെച്ചു നടക്കുന്നു. പദ്ധതി യുടെ ഉദ്‌ഘാടനം വാർഡ് മെമ്പർ ശ്രീ ബിജു കെ നിർവഹിക്കും. വിദഗ്ദർ ക്ലാസ് എടുക്കും  പദ്ധതികളിൽ ചേരാൻ ആഗ്രഹിക്കുന്നവർ ബാങ്ക് സന്ദർശിക്കുകയോ 9495004243 എന്ന നമ്പരിൽ ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ് എന്ന് ബാങ്ക് മാനേജർ അറിയിക്കുന്നു,.. 

രാജ്യത്തെ സാധാരണ ജനങ്ങൾക്കു വേണ്ടിയുള്ള, ജനോപകാര പ്രദമായ  PMSBY, PMJJBY എന്നീ കുടുംബ ജീവൻ സുരക്ഷ  പദ്ധതികൾ, ജനങ്ങളിൽ എത്തിച്ചു, നമ്മുടെ പ്രിയ ജനങ്ങളെ, അതിൽ പങ്കാളികൾ ആക്കുന്നതിനു വേണ്ടി കാനറാ ബാങ്ക്, മയ്യിൽ ശാഖയിൽ ഒരു ദിവസത്തെ ക്യാമ്പ്. 

നിങ്ങളുടെ സ്വന്തം ബാങ്ക് മുഖേന മാത്രമേ ഈ പദ്ധതിയിൽ ചേരാൻ പറ്റും, എന്നതിനാൽ, താല്പര്യം ഉള്ള എല്ലാവരും, അന്നേ ദിവസം ബാങ്കിലെ,  ക്യാമ്പിൽ എത്തി കാര്യങ്ങൾ മനസ്സിലാക്കി,  പദ്ധതിയിൽ ബാങ്ക് അക്കൗണ്ട് വഴി ചേരാൻ അഭ്യർത്ഥിക്കുന്നു. 

PMJJBY, PMSBY എന്നിവ ഇൻഷുറൻസ് പദ്ധതി ആണെങ്കിലും അതിൽ ഓരോ വർഷവും അംഗത്വം എടുക്കണം എന്നേ ഉള്ളൂ. മറ്റു ഒരു പ്രീമിയം ഒന്നും അടക്കേണ്ടതില്ല. 

ഈ കാര്യം നിങ്ങളുടെ എല്ലാ, ബന്ധുക്കളെയും, സുഹൃത്തുക്കളെയും അറിയിക്കണം. എന്ന് അഭ്യർത്ഥിക്കുന്നു.

ഇതിന്റെ ഗുണഫലം, നമ്മുടെ  നാട്ടിലെ, നമ്മുടെ ബാങ്ക്  അക്കൗണ്ട് ഉള്ള എല്ലാവർക്കും ലഭിക്കണം. അതിനായി നമുക്ക് ഒന്നിക്കാം. 

DATE  27-12-2024
(വെള്ളിയാഴ്ച )
           
TIME  10AM TO 4 PM
(ബാങ്ക് അക്കൗണ്ട് പാസ്സ് ബുക്ക്‌.. നോമിനിയുടെ പേര് - ഫോൺ നമ്പർ എന്നിവ ആണ് വേണ്ടത്)

മാനേജർ, കാനറാ ബാങ്ക്, മയ്യിൽ ശാഖ 


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്