കൊളച്ചേരി: സംസ്ഥാന സർക്കാരിന്റെ തുടർച്ചയായ വിലക്കയറ്റം, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി എന്നിവമൂലം നട്ടംതിരിയുന്ന ജനങ്ങളുടെ മേൽ വൈദ്യുതി നിരക്ക് വർധന അടിച്ചേൽപിച്ച പിണറായി സർക്കാറിനെതിരെ കൊളച്ചേരിയിൽ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. കൊളച്ചേരി മുക്കിൽ നിന്നാരംഭിച്ച പ്രകടനം കമ്പിൽ ടൗണിൽ സമാപിച്ചു.
Post a Comment