Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL നവതി ആഘോഷം പൂർവ്വ വിദ്യാർത്ഥി മഹാ സംഗമത്തിന് രജിസ്ട്രേഷൻ തുടങ്ങി

നവതി ആഘോഷം പൂർവ്വ വിദ്യാർത്ഥി മഹാ സംഗമത്തിന് രജിസ്ട്രേഷൻ തുടങ്ങി

പള്ളിക്കുന്ന് രാധാ വിലാസം യു.പി സ്കൂൾ  നവതി ആഘോഷത്തിന്റെ ഭാഗമായി ഉള്ള പൂർവ്വ വിദ്യാർത്ഥി മഹാസംഗമത്തിന്റെ ആദ്യ രജിസ്ട്രേഷൻ വി ഹരിശങ്കറിന് നൽകിക്കൊണ്ട് ചെയർമാൻ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ നിർവഹിക്കുന്നു. 
പള്ളിക്കുന്ന്: പള്ളിക്കുന്ന് രാധാ വിലാസം യുപി സ്കൂൾ നവതി ആഘോഷത്തിന്റെ ഭാഗമായുള്ള പൂർവ്വ വിദ്യാർത്ഥി മഹാസംഗമം ജനുവരി 26ന് നടക്കും. 80 വയസ്സ് കഴിഞ്ഞ പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കും. സാംസ്കാരിക സമ്മേളനം, വിവിധങ്ങളായ കലാപരിപാടികൾ, പ്രതിഭാ സംഗമം എന്നിവ നടക്കും. മഹാ സംഗമത്തിന്റെ ആദ്യത്തെ രജിസ്ട്രേഷൻ വി ഹരിശങ്കറിനു നൽകി കൊണ്ട് സ്വാഗതസംഘം ചെയർമാൻ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ യു  കെ ദിവാകരൻ മാസ്റ്റർ,മദർ പിടിഎ പ്രസിഡണ്ട് പി പി നുസൈബ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം സന്ദീപ് കുമാർ, പി സജീവൻ, ടി ജയപ്രകാശൻ, കെ കെ പത്മനാഭൻ, പി എം ഷാജി, ടിവി ലതിക, എം ലക്ഷ്മിക്കുട്ടി, സജിത്ത്, സി സി അജിത എന്നിവർ പ്രസംഗിച്ചു. ജനറൽ കൺവീനർ പി വി സിന്ധു ടീച്ചർ സ്വാഗതവും, എൻ.വി പ്രജിത്ത് മാസ്റ്റർ നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്