Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഇന്ത്യയുടെ അഭിമാനം; ഏറ്റവും കുറഞ്ഞ പ്രായത്തിൽ വിശ്വകിരീടമണിഞ്ഞ് ചരിത്ര നേട്ടം സ്വന്തമാക്കി ​ഗുകേഷ്

ഇന്ത്യയുടെ അഭിമാനം; ഏറ്റവും കുറഞ്ഞ പ്രായത്തിൽ വിശ്വകിരീടമണിഞ്ഞ് ചരിത്ര നേട്ടം സ്വന്തമാക്കി ​ഗുകേഷ്

ഡി.ഗുകേഷിന് ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനായി പതിനെട്ടുകാരനായ ഗുകേഷ് ഇന്ന് ചരിത്രം കുറിച്ചു. ഏഴര പോയിന്റുമായാണ് ഗുകേഷ് കിരീടം നേടിയത്. പതിനാലാം മത്സരത്തില്‍ ചൈനയുടെ ഡിംഗ് ലിറനെ തോല്‍പ്പിച്ചാണ് ഗുകേഷ് കിരീട സ്വന്തമാക്കിയത്. വിശ്വനാഥന്‍ ആനന്ദിന് ശേഷം മറ്റൊരു ഇന്ത്യക്കാരന്‍ ഇതാദ്യമായാണ് ചെസില്‍ വിശ്വകിരീടം സ്വന്തമാക്കുന്നത്.
14ാം ഗെയിമിം പൂര്‍ത്തിയായതോടെ ഡി ഗുകേഷിന് ചരിത്ര നേട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞു. 7.5-6.5 എന്ന സ്‌കോറിനാണ് താരം ജയിച്ചത്.വാശിയേറിയ പോരാട്ടത്തില്‍ മുന്‍ ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെയാണ് ഗുകേഷ് പരാജയപ്പെടുത്തിയത്. 14ാം റൗണ്ട് പോരാട്ടത്തിലാണ് ഏഴര പോയിന്റെന്ന വിജയ സംഖ്യ ഗുകേഷ് തൊട്ടത്. വിശ്വനാഥന്‍ ആനന്ദിന് ശേഷം ലോക ചെസ്സ് ചാമ്പ്യനാകുന്ന ഇന്ത്യന്‍ താരമാണ് ഗുകേഷ്. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്