Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണൂരില്‍ വീണ്ടും തെരുവ് നായ ആക്രമണം; കുട്ടികള്‍ ഉള്‍പ്പെടെ 7 പേര്‍ക്ക് കടിയേറ്റു

കണ്ണൂരില്‍ വീണ്ടും തെരുവ് നായ ആക്രമണം; കുട്ടികള്‍ ഉള്‍പ്പെടെ 7 പേര്‍ക്ക് കടിയേറ്റു

കണ്ണൂരില്‍ വീണ്ടും തെരുവ് നായ ആക്രമണം. കണ്ണൂർ സിറ്റി കോട്ടയ്‌ക്ക് താഴെ കൊച്ചിപ്പള്ളി പ്രദേശങ്ങളില്‍ കുട്ടികള്‍ അടക്കം ഏഴ് പേർക്കാണ് വൈകുന്നേരം ആറ് മണിയോടെ കടിയേറ്റത്.
11 വയസുകാരിയായ ഹവ്വ എന്ന വിദ്യാ‍ത്ഥിനിക്ക് മദ്രസയിലെ ക്ലാസ് കഴിഞ്ഞ് തിരിച്ചു വീട്ടിലേക്ക് പോകുന്നതിനിടയിലാണ് തെരുവ് നായയുടെ കടിയേറ്റത്. കടിയേറ്റവർ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

ഒരാഴ്ച മുമ്ബ് കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ 18 പേരെ കടിച്ച തെരുവുനായക്ക് പിന്നീട് പേവിഷ ബാധ സ്ഥിരീകരിച്ചിരുന്നു. ചത്ത നിലയില്‍ കണ്ടെത്തിയ നായയുടെ പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. സ്റ്റേഷന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടായിരുന്ന യാത്രക്കാർക്കാണ് അന്ന് കടിയേറ്റത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്