ലേലങ്ങളില്‍ പലവിധത്തിലുള്ള വസ്തുക്കളും വിറ്റഴിക്കപ്പെടുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷേ ലേലത്തില്‍ മുട്ട വിറ്റുപോയെന്ന് പറഞ്ഞാലോ?!വിശ്വസിക്കാന്‍ അല്‍പം പ്രയാസം തോന്നുന്നുണ്ടല്ലേ. എന്നാല്‍ കഴിഞ്ഞ ദിവസം യുകെയില്‍ നടന്ന ഒരു ലേലത്തില്‍ 200 പൗണ്ട്, അതായത് 21,000 രൂപയ്ക്കാണ് ഒരു മുട്ട വിറ്റുപോയത്.
മുട്ടയ്ക്ക് ലേലത്തിലൊക്കെ പോകാനും മാത്രം എന്താണ് ഇത്ര പ്രത്യേകയെന്നല്ലേ അറിയേണ്ടത്. സാധാരണ മുട്ടയുടെ ഷെയ്പ്പിൽ നിന്ന് വ്യത്യസ്തമായി ഉരുണ്ട് വട്ടത്തിലായിരുന്നു ഈ മുട്ടയുടെ ആകൃതി എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. ലോകത്താകെയുണ്ടാകുന്ന ഒരു കോടി മുട്ടകളിൽ ഒന്ന് മാത്രമായിരിക്കും ഇത്തരത്തിൽ പൂർണമായും ഉരുണ്ട് വട്ടത്തിൽ ഉണ്ടാവുക.
Post a Comment