Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കൊളച്ചേരി എ യു പി സ്കൂൾ ശതാബ്ദി ആഘോഷം 'ശത പൂർണിമ 2025ന്' തുടക്കമായി

കൊളച്ചേരി എ യു പി സ്കൂൾ ശതാബ്ദി ആഘോഷം 'ശത പൂർണിമ 2025ന്' തുടക്കമായി

കൊളച്ചേരി :- നൂറാം പിറന്നാൾ ആഘോഷിക്കുന്ന കൊളച്ചേരി എ യു പി സ്കൂളിൻ്റെ ശതാബ്ദി ആഘോഷം 'ശത പൂർണിമ 2025' ന്  പ്രൗഢ ഗംഭീരമായ തുടക്കമായി. ഇന്ന് സ്കൂളിൽ നടന്ന ഗുരു വന്ദനം പരിപാടിയോടെ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് തുടക്കമായി. സ്കൂളിലെ പൂർവ്വ അധ്യാപകരെ ആദരിക്കൽ ചടങ്ങായ 'ഗുരു വന്ദനം' കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ പി അബ്ദുൾ മജീദിൻ്റെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.കെ കെ രത്നകുമാരി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ആദര സമർപ്പണം നടത്തി. തളിപ്പറമ്പ് സൗത്ത് AEO ജാൻസി ജോൺ വിവിധ മേളകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള ഉപഹാര വിതരണം നടത്തി.

ജില്ലാ പഞ്ചായത്ത് അംഗം കെ താഹിറ, വാർഡ് മെമ്പർ സി വി സമീറ, സ്കൂൾ മാനേജർ സി പി വിനോദ് കുമാർ, പി ടി എ പ്രസിഡൻ്റ് പി രേഷ്മ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.

പൂർവ്വ അധ്യാപകരായ കെ എം നാരായണൻ മാസ്റ്റർ, കെ പി കാർത്യായനി ടീച്ചർ, സി ശ്രീധരൻ മാസ്റ്റർ, പി കെ പ്രഭാകരൻ മാസ്റ്റർ, സി വിജയൻ മാസ്റ്റർ, സി ഒ കുഞ്ഞിക്കണ്ണൻ മാസ്റ്റർ, എം പത്മനാഭൻ,സി ഒ ശ്യാമള ടീച്ചർ, എം പി പ്രസന്ന ടീച്ചർ, കെ രാധാമണി ടീച്ചർ, സി എം പ്രസീത ടീച്ചർ എന്നിവരെ ചടങ്ങിൽ വച്ച് പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിന് സ്കൂൾ പ്രധാനാധ്യാപിക എം താരാമണി സ്വാഗതവും എം നിഷ ടീച്ചർ നന്ദിയും പറഞ്ഞു. 








0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്