മയ്യിൽ : ഡിസംബർ 22ന് മയ്യിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ച മയ്യിൽ പവർ ക്ലബ്ബിന്റെ ടി- 20 ക്രിക്കറ്റ് ടൂർണമെൻറ് നാളെ (25-12-2024) അവസാനിക്കും. ഫൈനൽ മത്സരദിനമായ നാളെ പവർ ടൈഗർസ്, പവർ റോയൽ എന്നീ ടീമുകൾ ഫൈനലിൽ മത്സരിക്കും. നാളെ നടക്കുന്ന ഫൈനൽ മത്സരത്തിനു മുന്നോടിയായി രാവിലെ 9 മണിക്ക് വനിതാ ക്രിക്കറ്റ് പ്രദർശനം നടക്കും.
വൈകുന്നേരം 4 മണിക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ മെമ്പർ ശ്രീ നിധിൻ നങ്ങോത്ത്, ശ്രീ ബിജു കണ്ടക്കൈ എന്നിവരുടെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീ സോണി ചെറുവത്തൂർ ഉദ്ഘാടനം നിർവഹിക്കും.
സംഘാടക സമിതി കൺവീനർ ശ്രീ ബാബു പണ്ണേരിയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത സിനിമാതാരം കണ്ണൂർ സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ പോലീസ് ശ്രീ ശിവദാസ് കണ്ണൂർ വിശിഷ്ടാതിഥിയാവും. സംഘാടകസമിതി ചെയർമാൻ ശ്രീ രാധാകൃഷ്ണൻ മാണിക്കോത്ത് സ്വാഗതം പറയും. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ യൂസഫ് പാലക്കൽ, പവർ ക്രിക്കറ്റ് ക്ലബ്ബ് കൺവീനർ ശ്രീ ജെ അനിൽകുമാർ എന്നിവർ ആശംസകൾ ഗ്രൗണ്ട് കമ്മിറ്റി കൺവീനർ ശ്രീ എം വി അബ്ദുള്ള നന്ദിയും പറയും.
ടി ട്വന്റി ക്രിക്കറ്റ് ടൂർണമെന്റിന്റെ വിജയികളും മാൻ ഓഫ് ദ മാച്ചും
പവർ ക്രിക്കറ്റ് ക്ലബ് മൈൽ സംഘടിപ്പിച്ച ടി 20 ടൂർണമെന്റിൻ്റെ
ആദ്യ മത്സരത്തിൽ പവർ റൈഡേഴ്സ് പവർ റോയൽസിനെ 28 റൺസിന് പരാജയപ്പെടുത്തി
മാൻ ഓഫ് ദ മാച്ച് ഷൈജു കമ്പിൽ
രണ്ടാമത്തെ മത്സരത്തിൽ പവർ ടൈഗേഴ്സ് പവർ കിങ്‌സിനെ 35 റൺസിന് പരാജയപ്പെടുത്തി.
മാൻ ഓഫ് ദ മാച്ച് ബദറുദ്ദീൻ
ടൂർണമെന്റിന്റെ മൂന്നാമത്തെ മത്സരത്തിൽ പവർ ടൈഗേഴ്സ് പവർ ഇന്ത്യൻസിനെ 3 വിക്കറ്റിന് പരാജയപ്പെടുത്തി ഫൈനലിൽ കടന്നു.
മാൻ ഓഫ് മാച്ച് ബദ്റുദ്ദീൻ
നാലാമത്തെ മത്സരത്തിൽ പവർ റോയൽസ് പവർ ബ്ലാസ്റ്റേഴ്സിനെ ഏഴ് വിക്കറ്റിന് പരിചയപ്പെടുത്തി.
മാൻ ഓഫ് ദ മാച്ച് ഹാരിസ് കടൂർ
അഞ്ചാമത്തെ നടന്ന മത്സരത്തിൽ പവർ ഇന്ത്യൻസ് പവർ കിംഗ്‌സിനെ നാല് വികറ്റിനും പരാജയപ്പെടുത്തി.
മാൻ ഓഫ് ദ മാച്ച് പ്രിയേഷ് ബ്ലാത്തൂർ.
ആറാമത് നടന്ന മത്സരത്തിൽ പവർബ്ലാസ്റ്റേഴ്സ് പവർ റൈഡേഴ്സിനെ 3 പരാജയപ്പെടുത്തി.
മാൻ ഓഫ് ദ മാച്ച് സുനന്ദ്
Post a Comment