മയ്യിൽ പവർ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന ടി -20 ക്രിക്കറ്റ് ടൂർണമെന്റ് ഡിസംബർ 22 മുതൽ 25 വരെ മയ്യിൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കും. ആവേശകരമായ പോരാട്ടത്തിൽ 6 ടീമുകൾ പങ്കെടുക്കും.
ടൂർണമെന്റിന്റെ മുന്നോടിയായി മയ്യിൽ കേന്ദ്രീകരിച്ച് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് വിളംബരജാഥ നടത്തും. മയ്യിൽ പ്രിൻസിപ്പൽ SI എം.പ്രശോഭ് ഫ്ലാഗ് ചെയ്യും.
ഡിസംബർ 22 ന് മത്സരം ആരംഭിക്കും. ഡിസംബർ 23 തിങ്കളാഴ്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നാകുമാരി ടൂർണമെന്റിന്റെ ഓപചാരിക ഉദ്ഘാടനം നിർവ്വഹിക്കും.
സംഘാടക സമിതി ചെയർമാൻ രാധാകൃഷ്ണൻ മാണിക്കോത്ത് അധ്യക്ഷത വഹിക്കും. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത സപ്ലിമെന്റ് പ്രകാശനം നിർവ്വഹിക്കും. പവർ ക്രിക്കറ്റ് ക്ലബ്ബ് കൺവീനർ ജെ.അനിൽ കുമാർ ഏറ്റുവാങ്ങും. ഡിസംബർ 25 ന് രാവിലെ വനിതാ ക്രിക്കറ്റ് പ്രദർശന മത്സരം, ഉച്ചയ്ക്ക് 2 മണി മുതൽ 4.30 വരെ ഫൈനൽ മത്സരവും നടക്കും.
Post a Comment