പരിയാരം: വയനാട് സ്വദേശിക്ക് മങ്കി പോക്‌സ് സ്ഥീരീകരിച്ചു. കഴിഞ്ഞ ദിവസം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച 24 വയസുകാരനാണ് മങ്കി പോക്സാണെന്ന് പരിശോധനയില്‍ വ്യക്തമായത്. 3 ദിവസം മുമ്പാണ് ഇയാള്‍ അബുദാബിയില്‍ നിന്ന് നാട്ടിലെത്തിയത്. മങ്കി പോക്‌സ് ലക്ഷണം കണ്ടതോടെയാണ് അബുദാബിയില്‍ നിന്നും ഇങ്ങോട്ടേക്ക് കയറ്റിവിട്ടതെന്നാണ് വിവരം.
ഇപ്പോള്‍ 803 ലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച ഇയാളുടെ ആരോഗ്യനില സാധാരണപോലെയാണ് ശരീരത്തില്‍ കുമിളകള്‍ പൊങ്ങിയിട്ടുണ്ടെങ്കിലും ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇയാളെ പരിചരിക്കാനായി ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും അടങ്ങിയ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
വിദേശത്തുനിന്നെത്തിയ തലശേരി സ്വദേശിയായ മറ്റൊരാളെയും എംപോക്‌സ് സ്ഥീരീകരിച്ചതിനെ തുടര്‍ന്ന് പരിയാരത്തേക്ക് റഫര്‍ ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
Post a Comment