Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കേരള മീഡിയ പേഴ്സൺസ് യൂണിയൻ കണ്ണൂർ ജില്ലാ സംഘടിപ്പിക്കുന്ന മാധ്യമ ശില്പശാല ഡിസംബർ 14ന്

കേരള മീഡിയ പേഴ്സൺസ് യൂണിയൻ കണ്ണൂർ ജില്ലാ സംഘടിപ്പിക്കുന്ന മാധ്യമ ശില്പശാല ഡിസംബർ 14ന്

കേരള മീഡിയ പേഴ്സൺസ് യൂണിയൻ കണ്ണൂർ ജില്ലാ സംഘടിപ്പിക്കുന്ന മാധ്യമ ശില്പശാല 2024 ഡിസംബർ 14 ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ ശ്രീകണ്ഠാപുരം കടവ് റിസോർട്ടിൽ നടക്കും. മാധ്യമ ശില്പശാല കെ എം പി യു കണ്ണൂർ ജില്ലാ പ്രസിഡണ്ട് മടവൂർ അബ്ദുൽ ഖാദറിന്റെ അധ്യക്ഷതയിൽ അഡ്വ. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. 

കെ എം പി യു സംസ്ഥാന പ്രസിഡണ്ട് റഫീഖ് എം, കെ എം പി യു സംസ്ഥാന ജനറൽ സെക്രട്ടറി സുവീഷ് ബാബു, കെ എം പി യു സംസ്ഥാന ട്രഷറർ ബാബു സി ഡി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. പ്രോഗ്രാം കോഡിനേറ്റർ വിൽസൺ ചാക്കോ നന്ദിയും പ്രകാശിപ്പിക്കും. 

ശില്പശാലയിൽ 'ഭാരതീയ ന്യായ സംഹിത' എന്ന വിഷയം തളിപ്പറമ്പ് ബാർ അസോസിയേഷൻ അഡ്വക്കേറ്റ് മനോജ് വിഷയാവതരണം നടത്തും. കെ എം പി യു ഇരിട്ടി മേഖല കമ്മിറ്റി സെക്രട്ടറി ഷൈൻ ഐ ടോം സ്വാഗതം പറയും. തുടർന്ന് 'സംഘടന ഇന്നലെ ഇന്ന്' എന്ന വിഷയം കെ എം പി യു എൻ ജി ചെയർമാൻ വി സെയ്ദ് വിഷയാവതരണം നടത്തും. കണ്ണൂർ ജില്ലാ ട്രഷറർ ഷിബു പി എം സ്വാഗതം പറയും. കെ എം പി യു കൺവീനർ പീറ്റർ എഴിമല 'സംഘടനയുടെ ആവശ്യകത ട്രേഡ് യൂണിയൻ' എന്ന വിഷയം അവതരിപ്പിക്കും പയ്യന്നൂർ മേഖലാ സെക്രട്ടറി നീതു അശോക് സ്വാഗതം പറയും. 

കെ എം പി യു ഇരിട്ടി മേഖല പ്രസിഡണ്ട് തോമസ് അയ്യങ്കനാൽ മാധ്യമ ശില്പശാലയിൽ നന്ദിയും പ്രകാശിപ്പിക്കും. 


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്