തൊഴിലുറപ്പ് പദ്ധതിയെ തകർക്കരുത് എന്ന മുദ്രാവാക്യം ഉയർത്തി എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ നവം: 27 ന് പഞ്ചായത്ത് കേന്ദ്രങ്ങളിൽ തൊഴിലാളി മാർച്ചും ധർണ്ണയും നടത്തുന്നതിൻ്റെ പ്രചരണാർഥം NREG വർക്കേഴ്സ് യൂണിയൻ മയ്യിൽ ഏറിയാ കമ്മിറ്റി സംഘടിച്ച വാഹന പ്രചരണ ജാഥക്ക് കരിങ്കൽ കുഴിയിൽ സ്വീകരണം നൽകി.
സ്വീകരണ കേന്ദ്രത്തിൽ ജാഥാ ലീഡർ കെ. മനോജ്, ജില്ലാ ജോ: സിക്രട്ടറി എം.വി മനോജ്, പി. പവിത്രൻ, പി.പി കുഞ്ഞിരാമൻ പ്രസംഗിച്ചു. ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിച്ചു. പിവി ചന്ദ്രമതി സ്വാഗതവും കെ. കോമളവല്ലി നന്ദിയും പറഞ്ഞു.
Post a Comment