©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL അന്താരാഷ്ട്ര പുരസ്കാരങ്ങളുടെ തിളക്കത്തിൽ ഡോക്ടർ സി വി രഞ്ജിത്ത്

അന്താരാഷ്ട്ര പുരസ്കാരങ്ങളുടെ തിളക്കത്തിൽ ഡോക്ടർ സി വി രഞ്ജിത്ത്

മുംബൈ : മുംബൈ എൻ്റർടെയ്ൻമെൻ്റ് ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഇന്ത്യ പുരസ്കാരം ഡോക്ടർ സി വി രഞ്ജിത്തിന്.  ഡോക്ടർ സി വി രഞ്ജിത്ത് സംവിധാനവും സംഗീതസംവിധാനവും നിർവഹിച്ച വന്ദേമാതരം : എ ഫീൽ ഓഫ് പാട്രിയോട്ടിസം എന്ന ഗാനത്തിലൂടെയാണ് ഡോക്ടർ സി വി രഞ്ജിത്ത് പുരസ്കാരത്തിന് അർഹനായത്. മികച്ച സംവിധാനം , മികച്ച സംഗീതസംവിധാനം,മികച്ച മ്യൂസിക് വീഡിയോ  എന്നീ വിഭാഗങ്ങളിലാണ് ഡോക്ടർ സി വി രഞ്ജിത്ത് പുരസ്കാരം സ്വന്തമാക്കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള മികച്ച 500 ലേറെ മ്യൂസിക് വീഡിയോകളിൽ നിന്നാണ്  ഡോക്ടർ സി വി രഞ്ജിത്തിൻറെ വന്ദേമാതരം അംഗീകാരം ലഭിച്ചത്. മുംബൈയിൽ  വച്ച് ഡിസംബർ 15 ന് നടക്കുന്ന ചടങ്ങിൽ ഡോക്ടർ സി വി രഞ്ജിത്ത് പുരസ്കാരങ്ങൾ ഏറ്റുവാങ്ങും.

നേരത്തെ ഇതേ ഗാനത്തിലൂടെ ഡോക്ടർ സി വി രഞ്ജിത്ത് ലോക റെക്കോർഡുകൾനേടിയിരുന്നു. വേൾഡ് റെക്കോർഡ് യൂണിയൻറെയും വേൾഡ് റെക്കോർഡ്സ് ഇന്ത്യയുടെയും   ലോക റെക്കോർഡ് ആണ് ഡോക്ടർ സി വി രഞ്ജിത്ത് വന്ദേമാതരം എന്ന ഗാനത്തിലൂടെ സ്വന്തമാക്കിയിരുന്നത്. ഏറ്റവും കൂടുതൽ ലൊക്കേഷനുകളിൽ ചിത്രീകരിക്കപ്പെട്ട ആദ്യ ദേശഭക്തിഗാനം ഒരുക്കിയതിലൂടെയാണ് ഡോക്ടർ സി വി രഞ്ജിത്ത് ഇരട്ട ലോകറെക്കോർഡുകളുടെ ഉടമയായി മാറിയത്.ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിലെ 33 നഗരങ്ങളിലായി 40 ലൊക്കേഷനുകളിൽ ചിത്രീകരിച്ച ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്