©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL ഷോപ്പിംഗ് കോംപ്ലക്സിൽ മാലിന്യക്കൂമ്പാരം; കാൽ ലക്ഷം രൂപ പിഴ ചുമത്തി

ഷോപ്പിംഗ് കോംപ്ലക്സിൽ മാലിന്യക്കൂമ്പാരം; കാൽ ലക്ഷം രൂപ പിഴ ചുമത്തി

കണ്ണൂർ തളാപ്പിലെ വ്യാപാര സമുച്ചയത്തിൻ്റെ ഉൾവശത്ത് വൻതോതിൽ മാലിന്യം തള്ളിയതായി തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ  ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് കണ്ടെത്തി. കണ്ണൂർ എ കെ ജി ഹോസ്പിറ്റലിൻ്റെ പാർക്കിങ്ങ് ഗ്രൗണ്ടിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഐബി കോംപ്ലക്സിലാണ് ജൈവ-അജെെവ മാലിന്യങ്ങൾ വൻതോതിൽ കൂടിയിട്ട രീതിയിൽ സ്ക്വാഡ് കണ്ടെത്തിയത്. 
കോംപ്ലക്സിലെ തിരുവാതിര ഹോട്ടലിൽ നിന്നുള്ള മാലിന്യങ്ങളാണ് കണ്ടെത്തിയതിൽ ഏറിയപങ്കും. തരം തിരിക്കാതെ ചാക്കിൽ കെട്ടിയിട്ട് ദുർഗന്ധം വമിക്കുന്ന നിലയിൽ പൊതുജനാരോഗ്യത്തിന്റ ഭീഷണിയായ നിലയിലാണ് ദിവസങ്ങൾ പഴക്കമുള്ളതായി കണ്ടെത്തിയ മാലിന്യക്കെട്ടുകൾ കൂട്ടിയിട്ടിരിക്കുന്നത്.   ഹോട്ടലിന് പുറമെ അതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കംപ്യൂട്ടർ ക്ലബ്ബ്, നീതി മെഡിക്കൽ സ്റ്റോർ, സംഗീത കലാക്ഷേത്ര എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങളും ഇതേ സ്ഥലത്തു തന്നെ നിക്ഷേപിച്ചിരുന്നതായും സ്ക്വാഡ് കണ്ടെത്തി. 
ഐബി കോംപ്ലക്സ് ഉടമയ്ക്കും മാലിന്യം നിക്ഷേപിച്ച മറ്റ് നാല് സ്ഥാപനങ്ങൾക്കും 5000 രൂപ വീതം പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ കണ്ണൂർ കോർപ്പറേഷന് ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നിർദ്ദേശം നൽകി. മാലിന്യം സ്വന്തം ചെലവിൽ നീക്കം ചെയ്ത് ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും ബന്ധപ്പെട്ടവർക്ക് കർശന നിർദ്ദേശം നൽകി. പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെൻ്റ് ടീം ലീഡർ ഇ.പി. സുധീഷ്, എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ.ആർ. അജയകുമാർ, ഷരീകുൽ അൻസാർ, നഗരസഭ പബ്ളിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ അനുഷ്ക, സജയൻ എന്നിവർ പങ്കെടുത്തു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്