തളിപ്പറമ്പ്: വയോധികനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
പൂമംഗലത്തെ ആലയാട്ട് വീട്ടില്‍ വാസുദേവന്‍(73)നെയാണ് ഇന്നലെ രാത്രി ഏഴരയോടെ വീടിന്റെ സെന്‍ട്രല്‍ഹാളിലെ സ്‌റ്റെയര്‍കേസിന്റെ കൈവരിയില്‍ തൂങ്ങിയനിലയില്‍ കണ്ടത്.
ഉടന്‍തന്നെ കെട്ടറുത്ത് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.
റിട്ട.കൃഷി ഓഫീസറാണ്.
ദീര്‍ഘകാലം തളിപ്പറമ്പ നാഷണല്‍ കോളേജില്‍ അധ്യാപകനായിരുന്നു.
ആലയാട്ടെ പരേതരായ പോലീസ് ഉദ്യോഗസ്ഥന്‍ രാഘവമാരാര്‍-ജാനകി മാരസ്യാര്‍ ദമ്പതികളുടെ മകനാണ്.
നാടകപ്രവര്‍ത്തകനുമായിരുന്നു.
ഭാര്യ രത്‌നവല്ലി കഴിഞ്ഞ ആഗ്‌സ്ത് 28 നാണ് മരണപ്പെട്ടത്.
മക്കള്‍: സീന, സേജ്(ടെക്‌നോ ഗ്രൂപ്പ്).
മരുമക്കള്‍: മോഹനന്‍(ഇരിട്ടി), സിന്ധ്യ.
സഹോദരങ്ങള്‍: രാമദാസന്‍, രാധാമണി, വിജയരാഘവന്‍.
ശവസംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പൂമംഗലം മാരാര്‍ സമുദായ ശ്മശാനത്തില്‍.
Post a Comment