കണ്ണൂർ: നിർമ്മിത ബുദ്ധിയുടെയും വിവര സാങ്കേതിക വിദ്യയുടെയും മായിക ലോകത്ത് അന്ധാളിച്ച് നിൽക്കാതെ സമൂഹത്തിലെ തിന്മകൾക്കെതിരെ സ്ത്രീകൾ സധൈര്യം പ്രതികരണശേഷി വളർത്തിയെടുക്കണമെന്ന് കെ.പി.സി.സി സെക്രട്ടറി ഡോ: കെ.വി. ഫിലോമിന അഭിപ്രായപ്പെട്ടു.
ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ (എഫ്. എൻ.പി.ഒ.) നേതൃത്വത്തിലുള്ള തപാൽ ജീവനക്കാരുടെ വനിത ജില്ലാ സമ്മേളനവും പെൻഷനേഴ്സ് മീറ്റും കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വിഷമ ഘട്ടത്തിലും സന്ധി ചെയ്യാതെ ഒറ്റക്കെട്ടായി മുന്നോട്ട് പോയാൽ മാത്രമേ സ്ത്രീ ശാക്തീകരണം സാധ്യമാവൂ എന്ന് അവർ ചൂണ്ടിക്കാട്ടി.
നാഷണൽ പോസ്റ്റൽ ആർ.എം.എസ്. പെൻഷനേഴ്സ് അസോസിയേഷൻ (എൻ.പി.ആർ.പി.എ.) കൺവീനർ കെ.സി. പരിമള അധ്യക്ഷത വഹിച്ചു. നാഷണൽ പോസ്റ്റൽ ആന്റ് ആർ.എം എസ്. പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.മൊയ്തീൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. എഫ്.എൻ.പി.ഒ. സംസ്ഥാന വനിത പ്രവർത്തക സമിതി അംഗം മയുഖ ഭാർഗ്ഗവൻ, കൺവീനർ കെ.സുമ, കെ.സജിന, മിജു ബി.കൃഷ്ണൻ, എഫ്.എൻ.പി.ഒ ജില്ലാ ചെയർമാൻ വി.പി.ചന്ദ്ര പ്രകാശ്, എൻ.പി.ആർ.പി.എ. ജില്ലാ വർക്കിങ്ങ് ചെയർമാൻ കരിപ്പാൽ സുരേന്ദ്രൻ,സംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ട് പി.പ്രേമദാസൻ, ജില്ലാ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ, ഇ മനോജ് കുമാർ, ദിനു മൊട്ടമ്മൽ എന്നിവർ പ്രസംഗിച്ചു.
ജില്ലാ വനിത ഭാരവാഹികൾ: കെ.സജിന (ചെയർമാൻ)
കെ.സുമ ( കൺവീനർ)
ഇ.കെ.ധന്യ (ട്രഷറർ)
എൻ.പി.ആർ. പി.എ.
ജില്ലാ ഭാരവാഹികൾ :
കരിപ്പാൽ സുരേന്ദ്രൻ (പ്രസിഡന്റ്), കെ.പി. ബഷീർ (സെക്രട്ടറി) പി.കെ.കൃഷ്ണകുമാരി
(ട്രഷറർ).
Post a Comment