കൊളച്ചേരി : കൊളച്ചേരി പഞ്ചായത്തിന്റെ കമ്പിൽ ബസാറിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് ആയുർവേദ ഡിസ്പൻസറി സബ് സെൻ്റർ പൂട്ടിക്കിടക്കുന്നതായി പരാതി. ദിവസങ്ങളായി ഇവിടെ പരിശോധന ഇല്ലെന്നാണ് സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രം പഞ്ചായത്ത് അധികൃതർക്ക് നൽകിയ പരാതിയിൽ പറയുന്നത്. മുമ്പ് കമ്പിൽ ബസാറിൽ പ്രവർത്തിച്ചിരുന്ന ഡിസ്‌പെൻസറി പള്ളിപറമ്പിലേക്ക് മാറ്റിയിരുന്നു. ഇതേ തുടർന്ന് കമ്പിൽ മേഖലയിലെ ജനങ്ങൾബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്നാണ് ജില്ലാ മെഡിക്കൽ ഓഫീസറുടെ പ്രത്യേക അനുമതി പ്രകാരം ആഴ്ചയിൽ രണ്ട് ദിവസം കമ്പിൽ ടൗണിൽ സബ് സെൻ്റർ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയത്. ദിവസേന നിരവധി രോഗികൾ സന്ദർശിക്കുന്ന പ്രധാന ആരോഗ്യ കേന്ദ്രമാണ് കമ്പിൽ ടൗണിലെ ആയുർവേദ സബ് സെന്റർ. ഇവിടെ പരിശോധന നിലച്ചതോടെ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇതിനാൽ കമ്പിൽ ടൗണിലെ ആയുർവേദ സബ് സെന്ററിലെ ആഴ്ചയിൽ രണ്ടു ദിവസം നടത്തുന്ന പരിശോധന എത്രയും പെട്ടെന്ന് പ്രവർത്തന സജ്ജമാക്കണന്നാണ് നാട്ടുകാരുടെ ആവശ്യം.
Post a Comment