©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രം ഷോപ്പിംഗ് കോംപ്ലക്സ് കുറ്റിയിടൽ കർമ്മം നടത്തി

കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രം ഷോപ്പിംഗ് കോംപ്ലക്സ് കുറ്റിയിടൽ കർമ്മം നടത്തി

കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രം ഷോപ്പിംഗ് സമുച്ചയത്തിനുള്ള ആരംഭം കുറിച്ചു കൊണ്ടുള്ള കുറ്റിയടി കർമ്മത്തിന് പങ്കാളിത്തം വഹിച്ചു കൊണ്ട് മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി.എസ്.ബിജു ഔപചാരിക ഉദ്ഘാടനം ചെയ്യുന്നു.
കണ്ണാടിപ്പറമ്പ്: ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന്റെ കണ്ണാടിപ്പറമ്പ് ബസാറിലുള്ള സ്ഥലത്ത് നിർമിക്കുന്ന ഷോപ്പിo ഗ് കോപ്ലക്സിന്റെ കുറ്റിയിടൽ കർമ്മം ചെറുതാഴം ശങ്കരൻ ആചാരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്നു. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ രാംനാഥ് ഷെട്ടി തദവസരത്തിലെത്തിയ മുഴുവനാളുകളെയും സ്വാഗതം ചെയ്തു. ട്രസ്റ്റി ബോർഡ് ചെയർമാൻ ബി എം വിജയന്റെ അധ്യഷതയിൽ മുഖ്യാഥിതിയായി മലബാർ ദേവസ്വം കമ്മീഷണർ ടി.എസ്.ബിജു സംസാരിച്ചു. മലബാർ ദേവസ്വം ബോർഡ് മരാമത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ പി.മധുസൂദനൻ മലപ്പട്ടം, പി.നന്ദകുമാർ, പ്രവീൺ ചന്ദ്ര, രാജേഷ് തളിപ്പറമ്പ്, രജിത്ത് നാറാത്ത്, അനിൽ മാങ്ങാട്, എൻ. രാധാകൃഷ്ണൻ, എ.വി.നാരായണൻ, പി.സി. ദിനേശൻ, ചോല വിജയൻ, ബിജു തെരു, സജീവ് ബാലകൃഷ്ണൻ, പ്രസാദ് നാരായണൻ, എ.വി.ഗോവിന്ദമാരാർ, കെ.വി. നിഷ എന്നിവർ  ആശംസകൾ നേർന്നു. കുറ്റിയടിയുടെ ഭാഗമായി ക്ഷേത്രത്തിൽ നടന്ന വിശേഷാൽ പൂജകൾക്ക് ഇ.എൻ നാരായണൻ നമ്പൂതിരിയും ഇ.എൻ.ഗോവിന്ദൻ നമ്പൂതിരിയും. കാർമികളായി.  എൻ.വി. ലതീഷ്‌വാരിയർ നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്