മയ്യിൽ : മയ്യിൽ ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേനക്ക് ആദരമൊരുക്കി കയരളം നോർത്ത് എ.എൽ.പി. സ്കൂൾ. വാർഡ് മെമ്പർ എ.പി. സുചിത്ര ഉദ്ഘാടനം ചെയ്തു. ഹരിതകർമ്മസേനാംഗങ്ങളായ കെ.വി. സീന, കെ മിനി, കെ.വി. മാധവി എന്നിവർ ആദരം ഏറ്റുവാങ്ങി. സ്കൂളിലെ പൂർവ്വവിദ്യാർത്ഥി കൂടിയായ കെ.വി. സീന നൽകിയ ബോട്ടിൽ ബൂത്ത് ഗ്രീൻ ലീഡർമാർ ചേർന്ന് ഏറ്റുവാങ്ങി. തുടർന്ന് കുട്ടികളും ഹരിതകർന്നസേനാംഗങ്ങളും ചേർന്ന് സംവാദവും സംഘടിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി വി.സി. മുജീബ് അധ്യക്ഷനായി. പ്രധാനധ്യാപിക എം ഗീത സ്വാഗതവും എ.ഒ. ജീജ നന്ദിയും പറഞ്ഞു.
Post a Comment