കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയന്റെ 33- ആ മത് കണ്ണൂർ ജില്ലാ വാർഷിക സമ്മേളനം 2025 മാർച്ച് 12, 13 തിയ്യതികളിൽ മയ്യിൽ ടൗണിൽ വെച്ച് നടത്തുവാൻ ഇന്ന് മയ്യിൽ പെൻഷൻ ഭവനിൽ ചേർന്ന സംഘാടക സമിതി തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ടി.ശിവദാസൻ മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗം മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി. അജിത ഉദ്ഘാടനം ചെയ്തു.
വിവിധ സാമൂഹ്യ - സാംസ്കാരിക പ്രവർത്തകരായ കെ.സി. ഹരികൃഷ്ണൻ മാസ്റ്റർ, കെ.ചന്ദ്രൻ, എൻ. അനിൽകുമാർ എന്നിവരും യൂനിയന്റെ സംസ്ഥാന സിക്രട്ടറി കെ.കരുണാകരൻ മാസ്റ്റർ, സംസ്ഥാന കമ്മററി അംഗങ്ങളായ പി.വി.പത്മനാഭൻ മാസ്റ്റർ, കെ.ടി കത്രിക്കുട്ടി ടീച്ചർ, ഇ മുകുന്ദൻ എന്നിവരും ജില്ലാ ജോയിന്റ് സിക്രട്ടറി എന്നിവരും ആശംസകൾ നേർന്നു. ജില്ലാ സിക്രട്ടറി വി.പി. കിരൺ സ്വാഗതവും ജോ സിക്രട്ടറി എം.ബാലൻ നന്ദിയും പറഞ്ഞു.
സംഘാടക സമിതി ചെയർമാൻ എം വി അജിത (പ്രസി. മയ്യിൽ ഗ്രാമപഞ്ചായത്ത്), വർക്കിംഗ് ചെയർമാൻ ടി.ശിവദാസൻ മാസ്റ്റർ (ജില്ലാ പ്രസിഡന്റ്), കൺവീനർ ഇ. മുകുന്ദൻ (സംസ്ഥാന കമ്മറ്റി അംഗം), വർക്കിംഗ് കൺവീനർ കിരൺ വി.പി.(ജില്ലാ സെക്രട്ടറി) എന്നിവരെ തീരുമാനിച്ചു.
Post a Comment