കണ്ണൂർ: വളപട്ടണം മന്ന കെഎസ്ഇബി ഓഫീസിന് സമീപം വീടിന്റെ ജനൽ തകർത്ത് വൻ കവർച്ച. ഒരുകോടി രൂപയും 300 പവൻ സ്വർണാഭരണവും കവർന്നതായി വീട്ടുകാർ വളപട്ടണം പൊലീസിൽ
പരാതി നൽകി. സി സി ടി വി ദൃശ്യങ്ങളിൽ മൂന്നംഗ സംഘമാണ് കവർച്ച നടത്തിയതെന്ന ദൃശ്യങ്ങൾ ലഭിച്ചതായി സൂചനയുണ്ട്.
അരി മൊത്തവ്യാപാരിയായ അഷ്റഫ് ട്രേഡേഴ്സ് ഉടമ കെ പി അഷ്റഫിന്റെ വീട്ടിലാണ് കവർച്ച നടന്നത്.
ഈ മാസം 19 ന് വീടുപൂട്ടി മധുരയിൽ കല്യാണത്തിനു പോയ അഷറഫും കുടുംബവും ഇന്നലെ രാത്രി 10ന് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നതായി അറിഞ്ഞത്. അടുക്കള വശത്തെ ജനലിന്റെ ഇരുമ്പഴിമുറിച്ചു മാറ്റിയാണ് മോഷ്ടാക്കൾ അകത്തു കടന്നത്. കിടപ്പുമുറിയിലെ ലോക്കർ തകർത്തായിരുന്നു കവർച്ച നടത്തിയത്. വളപട്ടണം പോലീസ് ഇൻസ്പെക്ടർ ടി പി സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘം കവർച്ച നടന്ന വീട്ടിലെത്തി പരിശോധന നടത്തി.
Post a Comment