Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണൂര്‍ വിമാനത്താവള വാര്‍ഷികം: ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റിന് 15 ശതമാനം ഇളവ്

കണ്ണൂര്‍ വിമാനത്താവള വാര്‍ഷികം: ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റിന് 15 ശതമാനം ഇളവ്

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ ആറാം വാർഷികത്തോടനുബന്ധിച്ച്‌ എയർ ഇന്ത്യ എക്സ്പ്രസിന്റെ യാത്രാടിക്കറ്റുകള്‍ക്ക് 15 ശതമാനം ഇളവ് നല്‍കും.
വാർഷികദിനമായ ഡിസംബർ ഒൻപതുവരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഇളവ്.

കണ്ണൂരില്‍ നിന്ന് ദമാം, അബുദാബി, ദോഹ, റിയാദ്, ബഹ്റൈൻ, കുവൈത്ത്, റാസല്‍ഖൈമ, മസ്കറ്റ്, ഷാർജ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റിനാണ് ഇളവ്. ഈ രാജ്യങ്ങളിലേക്ക് നേരിട്ടുള്ള യാത്രക്കും മറ്റു രാജ്യങ്ങള്‍ വഴിയുള്ള കണക്ഷൻ യാത്രയ്ക്കും ആനുകൂല്യം കിട്ടും. ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോള്‍ 'കണ്ണൂർ' എന്ന പ്രമോ കോഡ് ഉപയോഗിച്ച്‌ യാത്രക്കാർക്ക് ഇളവ് ഉപയോഗപ്പെടുത്താം.

വിമാനത്താവളത്തിന്റെ ആറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജീവനക്കാരുടെ വിവിധ കലാ-കായിക മത്സരങ്ങളും നടക്കുന്നുണ്ട്. 2018 ഡിസംബർ ഒൻപതിനാണ് കണ്ണൂർ വിമാനത്താവളം പ്രവർത്തനം തുടങ്ങിയത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്