ചട്ടുകപ്പാറ - ചട്ടുകപ്പാറ കാട്ടിലെ പീടിക ചിറവയൽ വെങ്ങാറമ്പ് റോഡ് പഞ്ചായത്ത് ശ്മശാനം പൊറോലം വരെ മെക്കാഡം ടാർ ചെയ്യണമെന്നും, കട്ടോളി കനാൽ ഗ്രൗണ്ട് കളിസ്ഥലമാക്കണമെന്നും CPI (M) വേശാല ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു.ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉൽഘാടനം ചെയ്തു.കെ.നാണു പതാക ഉയർത്തി. എ. കൃഷ്ണൻ രക്തസാക്ഷി പ്രമേയവും സി. നിജിലേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.കെ.രാമചന്ദ്രൻ ,എം.വി.സുശീല ,വി.വി.വിജയലക്ഷ്മി എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്.കെ.നാണു, കെ.പ്രിയേഷ് കുമാർ, എ.കൃഷ്ണൻ എന്നിവരടങ്ങിയ സ്റ്റിയറിംങ്ങ് കമ്മറ്റിയും, കെ.മധു കൺവീനർ ആയി പ്രമേയ കമ്മറ്റിയും,എ.ഗിരിധരൻ കൺവീനറായി മിനുട്സ് കമ്മറ്റിയും പ്രവർത്തിച്ചു. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മറ്റി അംഗം ടി.ഷബ്‌ന, ഏറിയ സെക്രട്ടറി എൻ അനിൽ കുമാർ, ഏറിയ കമ്മറ്റി അംഗങ്ങളായ കെ.വി.പവിത്രൻ, എൻ അശോകൻ, പി.ശാന്തകുമാരി, പി.വി.ഗംഗാധരൻ, എ.ടി.ചന്ദ്രൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ.ഗണേശൻ സ്വാഗതം പറഞ്ഞു. 13 അംഗ ലോക്കൽ കമ്മറ്റിയെ തെരഞ്ഞെടുത്തു.ലോക്കൽ സെക്രട്ടറിയായി കെ. പ്രിയേഷ് കുമാറിനെ തെരഞ്ഞെടുത്തു.
Post a Comment