Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ ഗ്രാമ പഞ്ചായത്തിലെ മികച്ച വനിതാ കർഷക അവാർഡ് ജേതാവിന് 'ദലമർമ്മരം' കൂട്ടായ്മയുടെ അനുമോദനം

മയ്യിൽ ഗ്രാമ പഞ്ചായത്തിലെ മികച്ച വനിതാ കർഷക അവാർഡ് ജേതാവിന് 'ദലമർമ്മരം' കൂട്ടായ്മയുടെ അനുമോദനം

മയ്യിൽ ഗ്രാമ പഞ്ചായത്തിലെ മികച്ച വനിതാ കർഷക അവാർഡ് ജേതാവ് ശ്രീമതി. കെ.പ്രീതയ്ക്ക്, 'ദലമർമ്മരം 1988-89 batch 'സഹപാഠി കൂട്ടായ്‌മ അനുമോദനം നൽകി. ഒക്ടോബർ 2 ന് വൈകുന്നേരം 3 മണിക്ക് മയ്യിൽ IMNS G. H. S. S ൽ വച്ചു നടന്ന ചടങ്ങിൽ മയ്യിൽ കൃഷി ഓഫീസർ ശ്രീ. എസ്. പ്രമോദ് 
ഉപഹാരവും ക്യാഷ് പ്രൈസും പൊന്നാടയും നൽകി അനുമോദിച്ചു.  ദലമർമ്മരം
ചെയർമാൻ ശ്രീ.സുനിൽ കുമാർ. കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ ശ്രീ. എം .കെ. രാജീവൻ സ്വാഗത ഭാഷണം ചെയ്തു.ശ്രീമതി പ്രഭാജ്യോതി നന്ദിയും പറഞ്ഞു. സഹപാഠി കൾ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. അടുക്കള തോട്ടം ഫലപ്രദമാക്കാൻ വേണ്ട കാര്യങ്ങളെ ക്കുറിച്ച് സംസാരിച്ചുകൊണ്ട് ശ്രീമതി പ്രീത മറുപടി ഭാഷണം നടത്തി. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്