മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾമയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾമയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾമയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾമയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ ചലച്ചിത്ര നടന്‍ ടിപി മാധവന്‍ അന്തരിച്ചു

ചലച്ചിത്ര നടന്‍ ടിപി മാധവന്‍ അന്തരിച്ചു

കൊല്ലം : സ്വഭാവനടനായി മലയാള സിനിമയിൽ തിളങ്ങിയ ടി പി മാധവൻ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.

രണ്ട് ദിവസം മുൻപാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസം ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.

ഏറെ നാളായി പത്തനാപുരം ഗാന്ധി ഭവനിൽ ആയിരുന്നു ടി പി മാധവൻ താമസിച്ചിരുന്നത്. അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ സ്ഥാപക അംഗമായ അദ്ദേഹം സംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറി കൂടിയാണ്.

600ലേറെ മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. 30ലേറെ ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്. 40ലേറെ വർഷം മലയാള സിനിമയിൽ അദ്ദേഹം നിറഞ്ഞുനിന്നു.

കേരള സർവകലാശാല ഡീനും സംസ്ഥാന വിദ്യാഭ്യാസ ഉപദേശക സമിതി അധ്യക്ഷനുമായിരുന്ന ഡോ. എൻ പി പിള്ളയുടെ മകനായ മാധവൻ 1935 നവംബർ 7ന് തിരുവനന്തപുരം വഴുതക്കാടാണ് ജനിച്ചത്.

സോഷ്യോളജിയിൽ എം എ ബിരുദധാരിയായ മാധവൻ, 1960ൽ മുംബൈയിൽ ഇംഗ്ലിഷ് പത്രത്തിൽ സബ് എഡിറ്ററായാണ് കരിയർ തുടങ്ങിയത്. നടൻ മധുവുമായുള്ള സൗഹൃദത്തിലൂടെ സിനിമയിലേക്ക് എത്തുകയായിരുന്നു.

1975-ൽ നടൻ മധു സംവിധാനം ചെയ്ത 'കാമം ക്രോധം മോഹം' ചിത്രത്തിലൂടെ ടി പി മാധവൻ മലയാള സിനിമയിൽ തുടക്കം കുറിച്ചത്. രാഗം, മക്കൾ, അഗ്നിപുഷ്പം, പ്രിയംവദ, തീക്കനൽ, മോഹിനിയാട്ടം, സീമന്ത പുത്രൻ, ശങ്കരാചാര്യർ, കാഞ്ചന സീത എന്നിവ അദ്ദേഹത്തിന്റെ ആദ്യകാല ശ്രദ്ധേയ ചിത്രങ്ങളാണ്.

ഒരിടവേളയ്ക്ക് ശേഷം വിയറ്റ്‌നാം കോളനി എന്ന സിനിമയിലൂടെ തിരിച്ചു വന്നു. മികവുറ്റ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ടി പി മാധവന്, 2015 ഒക്ടോബറിൽ ഹിമാലയൻ യാത്രക്ക് ഇടയിൽ ഹരിദ്വാറിൽ വച്ച് പക്ഷാഘാതം സംഭവിക്കുകയായിരുന്നു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്