കണ്ണാടിപ്പറമ്പ്: ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജിൽ കഴിഞ്ഞ ഒരാഴ്ച്ചക്കാലമായി നടന്നുവരുന്ന വിദ്യാർഥിഫെസ്റ്റ് "ഡറോമത് 24" ഇന്ന് വ്യാഴാഴ്ച ഔദ്യോഗികമായി സമാപിക്കുകയാണ്.
ഇന്ന് വൈകുന്നേരം 4:30 മുതൽ വിദ്യാർത്ഥികളുടെ തിരഞ്ഞെടുത്ത കലാപരിപാടികൾ അവതരിപ്പിക്കപ്പെടുന്നതാണ്.
നയനമനോഹരമായ ദഫ് പ്രോഗ്രാം, സ്കൗട്ട്, അറബന മുട്ട്, ഫ്ലവർഷോ, മാഷപ്പ്, സൂഫി സംഗീതം തുടങ്ങി വൈവിധ്യമാർന്ന നിരവധി പരിപാടികൾ അരങ്ങേറും. കലാപ്രതിഭകൾക്കുള്ള ട്രോഫി വിതരണവും അനുമോദനവും നടക്കും. ദാറുൽ ഹസനാത്ത് മാനേജ്മെന്റ് ഭാരവാഹികളും വിദ്യാർത്ഥികളും രക്ഷിതാക്കളും സ്ഥാപന ബന്ധുക്കളും പങ്കെടുക്കുന്ന പരിപാടി വീക്ഷിക്കുന്നതിനും വിജയിപ്പിക്കുന്നതിനും പ്രദേശവാസികളെ ഫെസ്റ്റ് കമ്മിറ്റി പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്.
Post a Comment