Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL തളിപ്പറമ്പ് സൗത്ത് ഉപജില്ല ശാസ്ത്രോത്സവം

തളിപ്പറമ്പ് സൗത്ത് ഉപജില്ല ശാസ്ത്രോത്സവം

മയ്യിൽ: തളിപ്പറമ്പ് സൗത്ത് ഉപജില്ലാ ശാസ്ത്രോത്സവം മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ 18, 19 തീയതികളിൽ നടക്കും. ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, പ്രവൃത്തിപരിചയമേള, ഐടി മേള എന്നിങ്ങനെ അഞ്ച് വകഭേദങ്ങളുടെ സംയോജനമാണ് ശാസ്ത്രോത്സവം. 18ന് രാവിലെ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.കെ.കെ.രത്നകുമാരി ഉദ്ഘാടനം ചെയ്യും. സാമൂഹ്യശാസ്ത്രമേള, പ്രവൃത്തിപരിചയമേള എന്നിവ 19നാണ്. സമാപന സമ്മേളനം അന്ന് ഉച്ചക്ക് 2 മണിക്ക് മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.വി.അജിത ഉദ്ഘാടനം ചെയ്യും. സബ് ജില്ലയിലെ 60 സ്കൂളുകളിൽ നിന്നായി 2000ൽ പരം കുട്ടികൾ പങ്കെടുക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്