മയ്യിൽ : സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകനെതിരെ പോക്സോ കേസ്. മയ്യിൽ സ്റ്റേഷൻ പരിധിയിലെ സ്‌കൂളിലെ പതിനൊന്ന് വയസുകാരിയെയാണ് അധ്യാപകൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇരിക്കൂർ സ്വദേശിയായ അധ്യാപകനെതിരെയാണ് പോക്സോ നിയമപ്രകാരം മയ്യിൽ പോലീസ് കേസെടുത്തത്. കഴിഞ്ഞ മാസമാണ് പരാതിക്ക് ആസ്‌പദമായ സംഭവം നടന്നത്.
കുട്ടി വീട്ടിൽ വിവരം പറഞ്ഞതിനെ തുടർന്ന് ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. ചൈൽഡ് ലൈൻ വിവരമറിയിച്ചതിനെ തുടർന്ന് പരാതിയിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. ഇൻസ്പെക്ടർ പി.സി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
Post a Comment