©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL താജുൽ ഉലമ - നൂറുൽ ഉലമ അനുസ്മരണം സംഘടിപ്പിച്ചു

താജുൽ ഉലമ - നൂറുൽ ഉലമ അനുസ്മരണം സംഘടിപ്പിച്ചു

മഖ്ദൂമിയ എജു ക്യാമ്പസിൽ എം യു എസ് കണ്ണൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച താജുൽ ഉലമാ നൂറുൽ ഉലമ അനുസ്മരണം സമസ്ത ജനറൽ സെക്രട്ടറി പി പി അബ്ദുൽ ഹക്കീം സഅദി ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: മജ്ലിസുൽ ഉലമാഇ സ്സഅദിയ്യീൻ കണ്ണൂർ ജില്ലാ കമ്മിറ്റി താജുൽ ഉലമാ - നൂറുൽ ഉലമ അനുസ്മരണവും ജില്ലാ സഅദി പണ്ഡിത സംഗമവും സംഘടിപ്പിച്ചു. കൂത്തുപറമ്പ് മഖ്ദൂമിയ്യ എജു ക്യാമ്പസിൽ സയ്യിദ് ഇബ് റാഹീം മശ്ഹൂർ തങ്ങളുടെ അധ്യക്ഷതയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജില്ലാ ജനറൽ സെക്രട്ടറി പി പി അബ്ദുൽ ഹകീം സഅദി ഉദ്ഘാടനം ചെയ്തു. സഈദ് സഅദി അഫ്ളലി അനുസ്മരണ പ്രഭാഷണം നടത്തി. ജാമിഅ സഅദിയ്യ അറബിയ്യ 55 ആം വാർഷിക സമ്മേളന സന്ദേശം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദലി സഅദി തെക്കുംമ്പാട് അവതരിപ്പിച്ചു. അബ്ദുൽ കരീം സഅദി മുട്ടം, നസീർ സഅദി കയ്യങ്കോട്, ഫുആദ് സഅദി കൂത്തുപറമ്പ്, ഹാഷിം സഅദി നുച്ചിയാട്, നവാസ് സഅദി ശിവപുരം, ശമീർ സഅദി നീർവേലി, ഉബൈദ് സഅദി, അബ്ദുൽ സലാം സഅദി പ്രസംഗിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്