©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL മേളകളികളുടെ വിജയത്തിളക്കത്തിൽ പെരുവങ്ങൂർ എ എൽ പി സ്കൂൾ

മേളകളികളുടെ വിജയത്തിളക്കത്തിൽ പെരുവങ്ങൂർ എ എൽ പി സ്കൂൾ

ഈ അക്കാദമിക വർഷത്തെ വിവിധ മേളകൾ പൂർത്തിയായപ്പോൾ 56 വിദ്യാലയങ്ങളുള്ള സബ്ജില്ലയിൽ മികച്ച നേട്ടം കൈവരിച്ചിരിക്കുകയാണ് പെരുവങ്ങൂർ എ എൽപി സ്കൂൾ. സബ്ജില്ലാ കായികമേളയിൽ തുടർച്ചയായി ഏഴാം വർഷവും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. കലോത്സവത്തിൽ മുഴുവൻ പോയിൻ്റും നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് സ്കൂളിന് ലഭിച്ചു. ശാസ്ത്രമേളയിലും ഗണിതശാസ്ത്ര മേളയിലും ഓവറോൾ ചാമ്പ്യൻഷിപ്പ് വിദ്യാലയത്തിന് ലഭിച്ചു. പ്രവൃത്തിപരിചയമേളയിലും അറബി കലോത്സവത്തിലും റണ്ണറപ്പും സാമൂഹ്യശാസ്ത്രമേളയിൽ മൂന്നാം സ്ഥാനവും നേടിയ വിദ്യാലയം ചരിത്രനേട്ടമാണ് കൈവരിച്ചത്. മേളകളിൽ വിദ്യാലയത്തെ പ്രതിനിധീകരിച്ച വിദ്യാർത്ഥികൾക്ക് അനുമോദനം സംഘടിപ്പിച്ചു. പ്രതിഭകളെ ആനയിച്ച് മയ്യിൽ ടൗണിൽ ഘോഷയാത്രയും നടന്നു ബി പി സി ഗോവിന്ദൻ എടാടത്തിൽ ഹെഡ്മാസ്റ്റർ പി പി സുരേഷ് ബാബു സ്കൂൾ മാനേജൻ കെ.ലക്ഷ്മണൻ PTA പ്രസിഡണ്ട് കെ സുരേന്ദ്രൻ പി ലക്ഷ്മണൻ എന്നിവർ സംസാരിച്ചു. 



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്