മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... ഗാന്ധി ജയന്തി ദിനത്തിൽ ലഹരി വിരുദ്ധ ക്ലാസ്സും ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു

ഗാന്ധി ജയന്തി ദിനത്തിൽ ലഹരി വിരുദ്ധ ക്ലാസ്സും ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു

മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ്, spc, കണ്ണൂർ എക്സൈസ് ഡിവിഷൻ വിമുക്തി മിഷൻ, കവിളിയോട്ട് ചാൽ ജനകീയ വായനശാല, ലയൺസ് ക്ലബ് മയ്യിൽ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ ലഹരി വിരുദ്ധ ക്ലാസ്സും ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു. പരിപാടിയുടെ ഉൽഘാടനം അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ ശ്രീ.എം സുഗുണൻ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.അനൂപ് കുമാർ എം കെ അധ്യക്ഷൻ ആയി. മദർ പിടിഎ പ്രസിഡൻ്റ് ശ്രീമതി k k ജിഷ, c v ഹരീഷ് കുമാർ, എ  കെ രാജ്മോഹൻ, ബാബു പണ്ണേരി, പി.വി പ്രസീത,വായന ശാല പ്രസിഡൻ്റ് ടി ബാലൻ,വിമുക്തി മാനേജർ സതീഷ് കുമാർ പി കെ, വിമുക്തി കോർഡിനേറ്റർ സുജിത്ത് തില്ലങ്കേരി തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി പ്രസാദ് സ്വാഗതവും വായനശാല സെക്രട്ടറി സി കെ പ്രേമരാജൻ നന്ദിയും പറഞ്ഞു. സമീർ ധർമടം ലഹരി വിരുദ്ധ ക്ലാസ്സ് കൈകാര്യം ചെയ്തു. വേദിയിൽ അച്ഛൻ എന്ന ഏക പാത്ര നാടകം പി.സി രാഗേഷ് അവതരിപ്പിച്ചു. തുടർന്ന് ലഹരി വിരുദ്ധ റാലിയും, ജാഗ്രതാ ജ്യോതി തെളിയിക്കുന്ന ചടങ്ങും നടന്നു. 



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്