©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL പി.ടി.എച്ച് വളണ്ടിയേഴ്സിന് യൂണിഫോം സമ്മാനിച്ച് പാലത്തുങ്കര മൂര്യത്ത് ജമാഅത്ത് ഖത്തർ കൂട്ടായ്മ

പി.ടി.എച്ച് വളണ്ടിയേഴ്സിന് യൂണിഫോം സമ്മാനിച്ച് പാലത്തുങ്കര മൂര്യത്ത് ജമാഅത്ത് ഖത്തർ കൂട്ടായ്മ

കൊളച്ചേരി : മികവാർന്ന ജീവ കാരുണ്യ പ്രവർത്തനങ്ങൾ സമൂഹത്തിൽ കാഴ്ച്ച വെച്ച് മൂന്നാം വർഷത്തേക്ക് പ്രവേശിക്കുന്ന കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പിസിൻ്റെ വളണ്ടിയർമാർക്ക് യൂണിഫോം സമ്മാനിച്ച് പാലത്തുങ്കര മൂര്യത്ത് ജമാഅത്ത് ഖത്തർ കൂട്ടായ്മ. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ഖത്തർ കൂട്ടായ്മ ഭാരവാഹികളായ കെ. അബ്ദുള്ള പള്ളിപ്പറമ്പ്, ടി.വി അബ്ദുൽ ഗഫൂർ കോടിപ്പോയിൽ എന്നിവരിൽ നിന്നും  പി ടി എച്ചിന് വേണ്ടി ജനറൽ സെക്രട്ടറി വി പി അബ്ദുൽ സമദ് ഹാജി ഏറ്റുവാങ്ങി. പി ടി എച്ച് വൈസ് പ്രസിഡണ്ട് മുനീർ ഹാജി മേനോത്ത്  അധ്യക്ഷനായിരുന്നു. ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് ഇബ്രാഹിംകുട്ടി തിരുവട്ടൂർ, പി ടി എച്ച് പ്രസിഡണ്ട് മുസ്തഫ കോടിപ്പോയിൽ, മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ്, പി.ടി.എച്ച് സെക്രട്ടറിമാരായ ഹാഷിം കാട്ടാമ്പള്ളി, മൻസൂർ പാമ്പുരുത്തി, കൊളച്ചേരി മേഖല പി ടി എച്ച് ഖത്തർ ചാപ്റ്റർ ട്രഷറർ കെ വി മുഹ്സിൻ, പി.ടി.എച്ച് സ്റ്റാഫ് നഴ്സുമാരായ ജാസ്മിൻ കെ. പി, നീതു തുടങ്ങിയവർ സന്നിഹിതരായിരുന്നു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്