മാങ്ങാട്ട് പറമ്പ് ഇ കെ നായനാർ സ്മാരക ഗവ: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ കോമ്പൗണ്ടിൽ NHM 2021-22 പദ്ധതിയിൽ ഉൾപ്പെടുത്തി പുതുതായി നിർമ്മിച്ച സ്റ്റാഫ് കോട്ടേഴ്സിന്‍റെ ഉദ്ഘാടനം ഇന്ന് ഒക്ടോബർ 5 ശനിയാഴ്ച രാവിലെ 11 മണിക്ക് ബഹു. തളിപ്പറമ്പ് നിയോജകമണ്ഡലം എംഎൽഎ ശ്രീ എം വി ഗോവിന്ദൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ബഹു ആരോഗ്യ കുടുംബക്ഷേമ സാമൂഹ്യനീതി വനിതാ ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ ആന്തൂർ നഗരസഭ ചെയർമാൻ ശ്രീ പി മുകുന്ദൻ സ്വാഗതം പറയും. ശ്രീ കെ സുധാകരൻ എംപി, ശ്രീ ജോൺ ബ്രിട്ടാസ് എം പി, ശ്രീ വി ശിവദാസൻ എം പി, ശ്രീ പി സന്തോഷ് കുമാർ എംപി, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി പി ദിവ്യ, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ IAS, NHM സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. വിനയ് ഗോയൽ, ജില്ലാ കലക്ടർ & ചെയർമാൻ HDS ശ്രീ അരുൺ കെ വിജയൻ IAS, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. റീന ജെ ജെ, കണ്ണൂർ ജില്ല മെഡിക്കൽ ഓഫീസർ ആരോഗ്യം അഡീഷണൽ ഡയറക്ടർ ഡോ. പീയുഷ് എം എന്നിവർ മുഖ്യാതിഥികൾ ആകും.
ആരോഗ്യ കേരളം കണ്ണൂർ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി കെ അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിക്കും. ആന്തൂർ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പി കെ മുഹമ്മദ് കുഞ്ഞി, വാർഡ് കൗൺസിലർ ശ്രീമതി എംപി നളിനി, ശ്രീ കെ സന്തോഷ്, ശ്രീമതി രജനി രാമാനന്ദ്, ശ്രീ ടി നാരായണൻ, ശ്രീമതി പി സാജിത ടീച്ചർ, ശ്രീ ജെയിംസ് ടി എസ്, ശ്രീ അനിൽ, ശ്രീ സുനിൽകുമാർ കെ വി, ശ്രീ കെ സി സോമൻ നമ്പ്യാർ, പ്രൊഫ. ഇ കുഞ്ഞിരാമൻ, ശ്രീ പി എൻ രാജപ്പൻ മാസ്റ്റർ തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിക്കും.
ചടങ്ങിൽ സൂപ്രണ്ട് & HDS ഡോ. സി കെ ജീവൻ ലാൽ നന്ദിയും പ്രകാശിപ്പിക്കും.
Post a Comment