കണ്ണാടിപ്പറമ്പ് : പാപ്പിനിശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് എൽ.പി.വിഭാഗം അറബിക് കലോത്സവത്തിൽ തുടർച്ചയായി ഓവറോൾ ചാമ്പ്യൻ പട്ടമണിഞ്ഞ് വിജയ തിളക്കവുമായി പുലീപ്പി ഹിന്ദു എൽ.പി.സ്കൂൾ വീണ്ടും ജനശ്രദ്ധയാകർഷിച്ചു. ജനറൽ വിഭാഗത്തിൽ മുൻ നിരയിലെത്താനും സ്കൂളിനു സാധിച്ചിട്ടുണ്ട്. പാഠ്യ പാഠ്യേതര വിഷയങ്ങളിലും കലാകായിക വിഷയങ്ങളിലും വിദ്യാർത്ഥികളെ മികവുറ്റ നിലയിൽ എത്തിക്കുക എന്ന ലക്ഷ്യത്തിനു കൂട്ടുത്തരവാദത്തോടെയുള്ള പ്രവർത്തനം ഏറെ സഹായിക്കുന്നുണ്ടെന്നു പ്രധാനാധ്യാപികയും പി.ടി.എ, മദർ പി.ടി.എ പ്രസിഡണ്ട് എന്നിവരും അറിയിച്ചു.
Post a Comment