Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സി.പി.ഐ.എം മാണിയൂര്‍ ലോക്കല്‍ സമ്മേളനം സംഘടിപ്പിച്ചു

സി.പി.ഐ.എം മാണിയൂര്‍ ലോക്കല്‍ സമ്മേളനം സംഘടിപ്പിച്ചു

സി.പി.ഐ.എം മാണിയൂര്‍ ലോക്കല്‍ സമ്മേളനം സ:കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ (ചെക്കിക്കുളം രാധാകൃഷ്ണാ എ.യു.പി സ്കൂള്‍) ജില്ലാ കമ്മിറ്റിയംഗം പി കെ ശ്യാമള ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

പി.ഗംഗാധരന്‍, കെ രാജന്‍, കെ ടി സരോജി നി എന്നിവരടങ്ങീയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നു.

 പി.സജിത്ത് കുമാര്‍ രക്തസാക്ഷി പ്രമേയവും പി.കെ.മുനീര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടക സമിതി ചെയര്‍മാര്‍ ടി.രാജന്‍ സ്വാഗതം പറഞ്ഞു.

വളണ്ടിയര്‍ മാര്‍ച്ചും ബഹുജന പ്രകടനവും നാളെ (ഒക്ടോബര്‍ 13) വൈകീട്ട് 4 മണിക്ക് ചെറുവത്തലമൊട്ട മാണിയൂര്‍ സെന്‍ട്രല്‍ എ.എല്‍.പി സ്കൂള്‍ പരിസരത്ത് നിന്ന് ആരംഭിക്കും. പൊതുസമ്മേളനം വൈകീട്ട് 5 മണിക്ക് സ:സീതാറാം യെച്ചൂരി നഗറില്‍ നടക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്