Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ശ്രീലക്ഷ്മി ശസ്ത്രക്രിയയുടെ ചിലവിലേക്കായി ഐശ്വര്യ ബസ് കാരുണ്യ യാത്ര നടത്തി

ശ്രീലക്ഷ്മി ശസ്ത്രക്രിയയുടെ ചിലവിലേക്കായി ഐശ്വര്യ ബസ് കാരുണ്യ യാത്ര നടത്തി

മയ്യിൽ : ഇരുവൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന ഒൻപതാം ക്ലാസുകാരിയുടെ ജീവൻ കാക്കാൻ ഐശ്വര്യ ട്രാവൽസ് കാരുണ്യ യാത്ര നടത്തി.

ചാലോട്- മയ്യിൽ- പുതിയതെരു- കണ്ണൂർ ആസ്പത്രി റൂട്ടിലോടുന്ന ബസ്സിൻ്റെ ഫ്ലാഗ് ഓഫ് മയ്യിലിൽ ഡോ. എസ് പി ജുനൈദ് നിർവഹിച്ചു.

നാറാത്ത് ഓണപ്പറമ്പിലെ എൻ ബി സുരേഷ്- ഹർഷ ദമ്പതികളുടെ മകളാണ് മയ്യിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിനിയായ ശ്രീലക്ഷ്മി.

വൃക്ക മാറ്റിവെക്കൽ ശാസ്ത്രക്രിയ മാത്രമാണ് പരിഹാരം എന്നാണ് കോഴിക്കോട് മിംസിലെ ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്.

ഇതിനായി 25 ലക്ഷത്തിലേറെ രൂപ ചെലവ് വരും. ഐശ്വര്യ ബസ്സിൻ്റെ കാരുണ്യ യാത്രയിലൂടെ ലഭിക്കുന്ന മുഴുവൻ തുകയും കുടുംബത്തിന് കൈമാറുമെന്ന് ബസ്സ് ഉടമ ചെറ്റൂടൻ മോഹനൻ പറഞ്ഞു.

ചികിത്സക്ക് ആവശ്യമായ പണം കണ്ടെത്തുന്നതിനായി നാറാത്ത് പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷ ഗിരിജ വി ചെയർമാനും കല്ല്യാശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം നികേത് നാറാത്ത് കൺവീനറുമായി ശ്രീലക്ഷ്മി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കുന്നുണ്ട്.

കേരള ബാങ്ക്, കമ്പിൽ (കൊളച്ചേരി) ശാഖയിൽ 172912301205649 എന്ന നമ്പറിൽ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. 
IFS Code: KSBK0001729.
ഗൂഗിൾപേ നമ്പർ: 8138069060 
ഇന്നത്തെ ഐശ്വര്യ ബസ് ട്രാവെൽസ് നടത്തിയ കാരുണ്യ യാത്രയിൽ 47000/- (നാൽപത്തി ഏഴായിരം) രൂപ ചികിത്സാ കമ്മിറ്റിയെ ഏൽപ്പിച്ചു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്