Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ബസ്സിൽ കയറി പരാക്രമം കാണിച്ച കേസിലെ പ്രതി നസീർ റിമാൻ്റിൽ

ബസ്സിൽ കയറി പരാക്രമം കാണിച്ച കേസിലെ പ്രതി നസീർ റിമാൻ്റിൽ

കണ്ണൂർ :- നിറയെ യാത്രക്കാരുമായി സർവ്വീസ് നടത്തുകയായിരുന്ന ബസ്സിൽ കയറി മാരകായുധങ്ങളുമായി അക്രമം കാണിച്ച  നണിയൂർ നമ്പ്രം സ്വദേശി നസീറിനെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി റിമാൻറ് ചെയ്തു.പ്രതിക്കെതിരെ വധശ്രമത്തിനാണ് (Sec. 110 of BNS) കേസ് എടുത്തിട്ടുള്ളത്.

 കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയെ അറസ്റ്റ് ചെയ്ത് അടുത്ത ദിവസം കോടതി ഹാജരാക്കിയ പ്രതിക്ക് അന്നു തന്നെ ഇടക്കാല ജാമ്യംലഭിച്ചിരുന്നു. തുടർന്ന് പോലീസിൽ വധശ്രമത്തിന്റെ വകുപ്പുകൾ കൂടി ചേർക്കുകയായിരുന്നു. തുടർന്ന് ഇന്ന് കോടതിയിൽ ഹാജരായ പ്രതിയുടെ ഇടക്കാല ജാമ്യം കോടതി റദ്ദാക്കുകയും 14 ദിവസത്തേക്ക് പ്രതിയെ റിമാന്റ് ചെയ്യുകയും ചെയ്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്