ഗാന്ധി ജയന്തി ദിനത്തിൽ "ശുചീകരണ യജ്ഞത്തിന്റെ" ഭാഗമായി മയ്യിൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മയ്യിൽ സി ആർ സി പരിസരവും, ബസ്സ് സ്റ്റാൻഡ് റോഡും, മയ്യിൽ ബസ്സ് സ്റ്റാൻഡും പ്ലാസ്റ്റിക് വിമുക്തമാക്കിക്കൊണ്ട് ശുചീകരിച്ചു.
ചടങ്ങിൽ മയ്യിൽ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ശ്രീ എ കെ രാജ്മോഹൻ അധ്യക്ഷത വഹിച്ചു. സോണൽ ചെയർപേഴ്സൺ ശ്രീ പി കെ നാരായണൻ, പി രാധാകൃഷ്ണൻ, സി കെ പ്രേമരാജൻ എന്നിവർ സംസാരിച്ചു.
Post a Comment