മയ്യിൽ: ബാങ്കിങ് മേഖലയിലെ ഡിജിറ്റൽ ഇടപാടുകൾ വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി 11 വർഷമായി പ്രവർത്തിച്ചു വരുന്ന ഫെഡറൽ ബാങ്ക് മയ്യിൽ ശാഖയുടെ നവീകരിച്ച CDM കൗണ്ടറും ക്യാഷ് ഡെപ്പോസിറ്റ് മെഷീനും ഉപഭോക്താക്കൾക്കായി സമർപ്പിച്ചു. ഫെഡറൽ ബാങ്ക് കണ്ണൂർ റീജിയണൽ ഹെഡ് ശ്രീ. അഖിലേഷ് പിയുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ 11 മണിക്ക് നടന്ന ചടങ്ങിൽ ഇടൂഴി വൈദ്യശാല ചെയർമാൻ ഡോ. ഐ .ഭവദാസൻ നമ്പൂതിരിയും ശ്രീ. കമാൽ ഹാജി എന്നിവർ ചേർന്ന് നവീകരിച്ച CDM കൗണ്ടർ ഉത്ഘാടനവും, ശ്രീ. ഒ വി ബാലകൃഷ്ണൻ നമ്പിയാർ ക്യാഷ് ഡെപ്പോസിറ്റ് മെഷീൻ ഉത്ഘാടനവും നിർവഹിച്ചു.
റീജിയണൽ ഹെഡ് ശ്രീ. അഖിലേഷ് പിയും, സംരഭക ശ്രീ പുരസ്‌കര ജേതാവ് ശ്രീ. ബാബു പണ്ണേരിയും ആദ്യ നിക്ഷേപ - പിൻവലിക്കൽ ഇടപാടുകൾക്ക് തുടക്കം കുറിച്ചു. ചടങ്ങിൽ അസിസ്റ്റൻ്റ് മാനേജർ ശ്രീമതി. അഞ്ജന എ കെ സ്വാഗതവും, ബ്രാഞ്ച് മേധാവി ശ്രീമതി. ഗോപിക എസ് ഗോപാൽ നന്ദിയും രേഖപ്പെടുത്തി.
Post a Comment