Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൽ നിന്നും വിരമിക്കുന്ന അറ്റൻ്റർ കെ.ബാലകൃഷ്ണൻ്റെ യാത്രയയപ്പിൻ്റെ ഭാഗമായി യാത്രയയപ്പ് യോഗവും കലാവിരുന്നും സംഘടിപ്പിച്ചു

കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൽ നിന്നും വിരമിക്കുന്ന അറ്റൻ്റർ കെ.ബാലകൃഷ്ണൻ്റെ യാത്രയയപ്പിൻ്റെ ഭാഗമായി യാത്രയയപ്പ് യോഗവും കലാവിരുന്നും സംഘടിപ്പിച്ചു

ചട്ടുകപ്പാറ - കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൽ നിന്നും 28 വർഷത്തെ സേവനത്തിന് ശേഷം ഒക്ടോബർ 31 ന് വിരമിക്കുന്ന അറ്റൻറർ കെ.ബാലകൃഷ്ണന് യാത്രയയപ്പിൻ്റെ ഭാഗമായി സ്റ്റാഫ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് യോഗവും കലാവിരുന്നും സംഘടിപ്പിച്ചു. അസിസ്റ്റൻ്റ് സെക്രട്ടറി എം.വി.സുശീലയുടെ അദ്ധ്യക്ഷതയിൽ ബേങ്ക് സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയതു. ചീഫ് അക്കൗണ്ടൻ്റ് കെ.നാരായണൻ, ഇൻൻ്റെണൽ ഓഡിറ്റർ കെ.സി.ശിവാനന്ദൻ ബ്രാഞ്ച് മാനേജർമാരായ എൻ.വാസുദേവൻ, ടി.വി.രഞ്ചിത്ത്, കെ.സുനിത, കെ.രാമചന്ദ്രൻ, കെ.ലത, ഒ.പ്രവീൺ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.ഗണേശൻ സ്വാഗതം പറഞ്ഞു. കെ.ബാലകൃഷ്ണൻ മറുമൊഴി പ്രസംഗം നടത്തി. ബ്രാഞ്ച് മാനേജറും KCEU യൂനിറ്റ് സെക്രട്ടറിയുമായ പി.സജിത്ത് കുമാർ നന്ദി രേഖപ്പെടുത്തി. തുടർന്ന് സിനിമാ മിമിക്രി ആർട്ടിസ്റ്റ് അജിത്ത് കോഴിക്കോട്, സിനിമാ സീരിയൽ ആർട്ടിസ്റ്റ് അൻസിൽ റഹ്മാൻ എന്നിവർ അവതരിപ്പിച്ച കലാവിരുന്നും അരങ്ങേറി. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്