മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ ചൂളിയാട് 1925 സ്ഥാപിതമായ ചൂളിയാട് എ എല്‍ പി സ്കൂൾ അതിൻെറ പ്രൗഡമായ 100 വയസ്സ് പിന്നിടുകയാണ്. ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി ഒരു വഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കും. രക്ത ഗ്രൂപ്പ് നിർണ്ണയി ക്യാമ്പ്, പൂർവ്വ വിദ്യാർത്ഥി സംഗമം, പൂർവ്വ അധ്യാപകരെ ആദരിക്കൽ, അങ്കണവാടി കലാമേള, വിദ്യാർത്ഥികളുടെ വിവിധ കലാകായിക പരിപാടികൾ, ചെസ്സ് മൽസരം, ശതാബ്ദി കെട്ടിട ഉദ്ഘാടനം, കാർഷിക പരിപാടികൾ, സമാപന സമ്മേളനം എന്നിവ ഉണ്ടാകും.
ആയതിന്റെ ഔപചാരിക ഉദ്ഘാടനം ഒൿടോബർ 17ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ന് ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി നിർവ്വഹിക്കും. മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി രമണി അധ്യക്ഷത വഹിക്കും. ചടങ്ങിൽ സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ നിരവധി പേർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. തുടർന്ന് വിവ ഓർക്കസ്ട്രയുടെ ഗാനമേളയും, വിവിധ കലാപരിപാടികളും അരങ്ങേറും.
Post a Comment