ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ വലിയ വെളിച്ചത്തിന് സമീപമുള്ള ചെങ്കൽ ക്വാറിയിൽ മാലിന്യം തള്ളിയതിന് തദ്ദേശ സ്വയംഭരണ വകുപ്പിൻറെ ജില്ല എൻഫോഴ്സ്മെന്റ്സ് സ്ക്വാഡ് 10,000 രൂപ പിഴ ചുമത്തി.
അഞ്ചരക്കണ്ടിയിലെ ചായമക്കാനി എന്ന ഹോട്ടലിൽ നിന്നുള്ള മാലിന്യങ്ങളാണ് വലിയവെളിച്ചത്ത് തള്ളിയത്. പ്രവർത്തനം അവസാനിപ്പിച്ച ഹോട്ടലിൽ നിന്നുള്ള മാലിന്യങ്ങൾ വാഹനത്തിൽ കയറ്റി വലിയവെളിച്ചത്ത് തള്ളുകയായിരുന്നു. ഹോട്ടലുടമ ഉനൈസ് ഇ., സ്ഥലത്ത് മാലിന്യം തള്ളുന്നതിന് സഹായിച്ച മൂര്യാട് സ്വദേശി ബാബു വി. എന്നിവർ ചേർന്നാണ് പിഴ ഒടുക്കേണ്ടത്.
ജില്ലയിലെ ക്വാറികളിൽ നഗരങ്ങളിൽ നിന്നുള്ള ഹോട്ടൽ മാലിന്യങ്ങൾ ഉൾപ്പടെയുള്ളവ തള്ളുന്നതായി വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്നാണ് സ്ക്വാഡ് പരിശോധനയ്ക്കെത്തിയത്.
Post a Comment