ചട്ടുകപ്പാറ- CPI(M) മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന സ: ചടയൻ ഗോവിന്ദൻ്റെ ഇരുപത്തിയാറാം ചരമ വാർഷിക ദിനം CPI(M) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു. ലോക്കൽ കമ്മറ്റി ഓഫീസിന് സമീപം കെ.നാണു പതാക ഉയർത്തി. ഏരിയ കമ്മറ്റി അംഗം എം.വി.സുശീല സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.
ലോക്കലിലെ മുഴുവൻ ബ്രാഞ്ചിലും കൊടിതോരണങ്ങൾ അലങ്കരിച്ചു കൊണ്ട് പ്രഭാതഭേരിയോട് പതാക ഉയർത്തി സ: ചടയൻ ദിനം ആചരിച്ചു.
Post a Comment