മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മലിനജലം പൊതുവഴിയിൽ ഒഴുക്കിയതിന് ഹോട്ടലിന് പിഴ

മലിനജലം പൊതുവഴിയിൽ ഒഴുക്കിയതിന് ഹോട്ടലിന് പിഴ

കമ്പിൽ: ഹോട്ടലിൽ നിന്നുള്ള മലിനജലം പൊതുവഴിയിലേക്ക് ഒഴുക്കിവിട്ടതിന് കൊളച്ചേരി പഞ്ചായത്തിലെ കമ്പിൽ ടൗണിൽ പ്രവർത്തിക്കുന്ന റഹീം ഹോട്ടലിന് തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പിഴ ചുമത്തി. കഴിഞ്ഞ ദിവസം ഹോട്ടലിലെ മലിനജലം ടാങ്കിൽ നിന്നും പൈപ്പ് വഴി ഒഴുക്കി വിട്ടതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പൊതുവഴിയിൽ മലിന ജലം ഒഴുക്കി വിട്ടത് പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും നവമാധ്യമങ്ങളിൽ ഉൾപ്പടെ വീഡിയോ അടക്കം പ്രചരിച്ചതിനെ തുടർന്നാണ് ജില്ലാ സ്ക്വാഡ് പരിശോധനയ്ക്ക് എത്തിയത്. ഹോട്ടലിന് പഞ്ചായത്ത് രാജ് നിയമം അനുസരിച്ച് 10000 രൂപ പിഴ ചുമത്തുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനും പഞ്ചായത്തിന് സ്ക്വാഡ് നിർദ്ദേശം നൽകി. 

     പരിശോധനയിൽ
ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ ഇ.പി.സുധീഷ് എൻഫോഴ്സ്മെന്റ് ഓഫീസർ കെ.ആർ. അജയകുമാർ, സ്ക്വാഡ് അംഗം ഷെരികുൽ അൻസാർ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ നിവേദിത കെ.വി, സെറിൽ കുമാർ സി. എന്നിവർ പങ്കെടുത്തു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്