മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... ഗുരു നിത്യചൈതന്യയതിയുടെ ജന്മശതാബ്ദി ആഘോഷം സംഘടിപ്പിച്ചു

ഗുരു നിത്യചൈതന്യയതിയുടെ ജന്മശതാബ്ദി ആഘോഷം സംഘടിപ്പിച്ചു

തിരൂർ: ആത്മീയതയുടെയും അറിവിൻ്റെയും മാനവികതയുടെയും ജ്വലിക്കുന്ന ദീപ നാളമാണ് ഗുരു നിത്യചൈതന്യയതി എന്ന് എം പി അബ്ദുസ്സമദ് സമദാനി എം പി പറഞ്ഞു. ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ്റെയും ഗുരു വീക്ഷണം മാസികയുടെയും നേതൃത്വത്തിൽ തിരൂർ തുഞ്ചൻ പറമ്പിൽ നടത്തിയ ഗുരു നിത്യചൈതന്യയതിയുടെ ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരൂർ നഗരാസഭാധ്യക്ഷ  എ പി നസീമ അധ്യക്ഷത വഹിച്ചു.
ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ ആമുഖഭാഷണം നടത്തി. ചടങ്ങിൽ മയ്യിൽ സ്വദേശിയും എയ്സ് ബിൽഡേഴ്സ് മാനേജിംഗ് ഡയറക്ടറും ആയ ബാബു പണ്ണേരി മികച്ച സംരംഭകനുള്ള സംരംഭകശ്രീ പുരസ്കാരം ഏറ്റുവാങ്ങി. ശിവഗിരി മഠത്തിലെ സന്യാസിമാരായ സ്വാമി കൈവല്യാനന്ദ സരസ്വതി,സ്വാമി പ്രേമാനന്ദ, ചെമ്പഴന്തി ശ്രീനാരായണ പഠന കേന്ദ്രം ഡയറക്ടർ ഡോ.ശിശുപാലൻ, ഇബ്രാഹിം ഹാജി കീഴേടത്തിൽ, കായംകുളം യൂനസ്, പി കെ കെ തങ്ങൾ, ഗുരു വീക്ഷണം ഡയറക്ടർ പി ജി ശിവ ബാബു, രാധാകൃഷ്ണൻ മാണിക്കോത്ത്, വി മണികണ്ഠൻ, ഡോ. അജയൻ വടക്കയിൽ എന്നിവർ പ്രസംഗിച്ചു. നഗരസഭാധ്യക്ഷ എ പി നസീമ, കേഴേടത്തിൽ ഇബ്രാഹിം ഹാജി തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്